വട്ടമേശ

രണ്ടാം വട്ടമേശ

ഐ ടി അധിഷ്ഠിത പഠനവും മോഡല്‍ സ്കൂളും നമുക്ക് മുകളിലേക്ക് വന്നുപതിക്കുമ്പോള്‍ അദൃശ്യ ശക്തിപോലെ രൂപം പ്രാപിക്കാന്‍ വെമ്പല്‍ കൊണ്ട് നില്‍ക്കുകയായിരുന്നു.ഭൂമിയില്‍ ഇനിയും ചര്‍ച്ചകളും പ്രവര്‍ത്തനങ്ങളും ഒരുപാട് മുന്നേറിയാല്‍ ഇരുട്ടിലെ തപ്പല്‍ അവസാനിക്കുകയും ഐ ടി അധിഷ്ഠിത പഠനം യഥാര്‍ത്ഥ രൂപം ഉശ്‍ക്കൊള്ളുകയും ചെയ്യും. ക്ലാസ് മുറിയിലെ പ്രോജക്ടര്‍ പൊടി പിടിക്കാതിരിക്കാന്‍ സബ്ജക്ട് കൗണ്‍സില്‍ സജീവമാകണം. അത് സ്കൂളിന്റെ അതിരുകള്‍ കടന്ന് ഓണ്‍ലൈന്‍ സബ്ജക്ട് കൗണ്‍സില്‍ എന്ന അര്‍ത്ഥത്തില്‍ ചര്‍ച്ചകള്‍ക്കും പങ്കുവെക്കലിനും ഉള്ള വേദിയായ് മാറാന്‍ കഴിഞ്ഞാല്‍ ഈ മേഖലയില്‍ സ്വയം പര്യാപ്തതയ്ക്കായി സമാന മനസ്തര്‍ക്ക് മുന്നേറാനുള്ള തുടക്കമാകും…..

കൂത്ത്പറമ്പ് ഗവ.ഹൈസ്കൂളിലെ പ്രേമരാജന്‍ മാസ്റ്റര്‍ മുന്നോട്ട് വെയ്ക്കുന്ന ആശയങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം പരിശോധിക്കാം സാധ്യതകള്‍ ചര്‍ച്ച ചെയ്യാം

ഒരു വിഷയത്തിലെ പാഠഭാഗത്തിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട

ഒരു ലൈവ് സി ഡി നിര്‍മ്മിക്കുക എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് സി ഡി നിര്‍മ്മിച്ചിരിക്കുന്നത്


 

 

 

 

 

നമ്മുടെ സ്കൂളുകളിലെ ക്ലാസുമുറികള്‍ IT ENABLED ആയിമാറുകയാണ്.

പഠനപ്രവര്‍ത്തനങ്ങളില്‍ IT പ്രാധാന്യം വര്‍ദ്ധിച്ചുവരികയാണ്. I T റിസോര്‍സ് ആയി നമുക്ക് ലഭിക്കുന്ന പല സിഡികളും ക്ലാസ്റൂമില്‍ പ്രവൃ ത്തിക്കാതെ വരുന്ന സന്ദര്‍ഭങ്ങളും വിരളമല്ല.

ഈ പ്രയാസങ്ങളെമറികടക്കാനാണ് ഒരു വിഷയത്തിന് ആവശ്യമായ വിഭവങ്ങള്‍ ഉള്‍കൊള്ളിച്ചുകൊണ്ട് UBUNTU OPERATING SYSTEM ത്തോടെഒരു LIVE CD എന്ന ആശയം രൂപീകരിച്ചത്.

LIVE CD യുടെ ഹോം ഫോള്‍ഡര്‍ തുറന്ന് നോക്കിയാല്‍ ELECTRONICS എന്ന ഫോള്‍ഡര്‍ കാണാം .

ഇതില്‍ പത്താം തരത്തിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവങ്ങളാണുള്ളത്.

 

 

 

ELECTRONICS എന്ന പാഠത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ YOUTUBE MOVIE യാണ് DHELPER എന്ന ഫോള്‍ഡറില്‍കൊടുത്തിരിക്കുന്നത്.

APPLICATION – PLACES – SCIENCE തുറന്നാല്‍ KSTAR എന്ന സോഫ്റ്റ് വേര്‍കാണാം.നക്ഷത്രങ്ങളെക്കുറിച്ചുള്ള പഠനത്തിന് ഇത് ഏറെ സഹായകമാണ്

ktechlab ഭൗതികശാസ്ത്രത്തില്‍ സര്‍ക്കീട്ടുകളെക്കുറിച്ചുള്ള പഠനത്തിന് ഏറെ സഹായകമായ ഒരു സോഫ്റ്റുവെയറാണിത്.സര്‍ക്കീട്ടുകളുടെ നിര്‍മ്മാണം വിശകലനം എന്നിവയിലൂടെ പഠനംഎളുപ്പമാക്കുന്നു.

LIVECDനിര്‍മ്മിക്കുമ്പോള്‍തന്നെപഠനപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വിഭവങ്ങള്‍ നല്‍കാം. LIVECD നിങ്ങളുടെ വിലയേറിയ വിശകലനത്തിനും വിലയിരുത്തലിനും ഇത് സമര്‍പ്പിക്കുന്നു

പ്രേമരാജന്‍ പി വി

എച്ച് എസ് എ ഫിസിക്കല്‍ സയന്‍സ്

ജി എച്ച് എസ് എസ് കൂത്തുപറമ്പ

16 Responses to വട്ടമേശ

 1. saifullah.m പറയുക:

  LIVE CD nannayittund

 2. saifullah.m പറയുക:

  LIVE CD നന്നായിട്ടുണ്ട്

 3. itcornerkannur പറയുക:

  ഈ ലൈവ് സിഡിയുടെ സൈസ് കുറഞ്ഞ രൂപം ഫ്രീഷെയര്‍ സൈറ്റ് ഉപയോഗപ്പെടുത്തി ഷെയര്‍ ചെയ്ത് ലിങ്ക് ബ്ലോഗില്‍ നല്കിയാല്‍ അത് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ച് നോക്കി ആഭിപ്രായം പറയാമായിരുന്നു.

 4. Pradeep kumar.K.P പറയുക:

  LIVE CD നന്നായിട്ടുണ്ട്.ക്ലാസുമുറികള്‍ ലൈവ് ആകാന്‍ ഇത്തരം സാധ്യതകള്‍ നല്ലതുതന്നെ. എന്നാല്‍ സര്‍ക്കീട്ടുകളുടെ നിര്‍മാണം പോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രായോഗിക പരീക്ഷണങ്ങളുടെ സാധ്യത ഇല്ലാതാക്കുമോ? …..

 5. raveendran പറയുക:

  live cd I T പഠനം എളുപ്പമാക്കും

 6. Jayaraj പറയുക:

  വട്ട് മേശ ഒന്ന് കൊണ്ട് അവസാനിച്ചോ??????………………

 7. chithresan.p.c പറയുക:

  ഹൈസ്കൂളില്‍ ict പഠനം ഇപ്പോഴത്തെ ലിനക്സ്‌ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സാധ്യമാക്കണം.
  ubuntu ഒഴിവ്ഴ്ക്കാമല്ലോ?

 8. K.PURUSHOTHAMAN പറയുക:

  ബ്ലോഗ്‌ നിര്‍മാണം രസകരമായി തോനി.കുറച്ചുകൂടി പടിക്കന്നമെന്നുണ്ട് മലയാള അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യാന്‍ ഒരു പുതിയ എളുപ്പ രീതി മനസ്സിലാക്കാന്‍ കഴിഞ്ഞു എന്നത് വളരെ പ്രയോജനമായി

 9. smithanand.v.k പറയുക:

  പുതിയ പാഠ്യപദ്ധതിയില്‍ i c t യുടെ ഒരു സഹായഹസ്തം

 10. itcornerkannur പറയുക:

  ഇതൊരു ചര്‍ച്ചാ വിഷയമാകട്ടെ …….

 11. sreenivasan.n പറയുക:

  വട്ടമേശ നന്നായിട്ടുണ്ട്.തലക്കെട്ട് വട്ട്മേശ എന്നാക്കി കൂടെ!!!!!!!!!!!!!!!!!!!!!!!!!!

 12. അല്ലെങ്കിലും ചില അദ്ധ്യാപകര്‍ അങ്ങനെയാണ്. പുതുതായി വരുന്ന ഏതിനേയും എതിര്‍ക്കുക. ശക്തമായ അടിത്തറയിലല്ലേ ബലവത്തായ കെട്ടിടങ്ങള്‍ ഉയര്‍ന്നുവരികയുള്ളൂ. അടചുട്ടുകൊണ്ട് നമുക്ക് നൂതന സാങ്കേതീക വിദ്യയിലേക്ക് പറന്നുയരാം. ഐ.ടി. സ്കൂള്‍ ബ്ലോഗിന്ന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

 13. Jayaram.V.O പറയുക:

  ഒന്നാം വട്ട മേശ വായിച്ചു. കേരളത്തിലെ എല്ലാ സ്കുളുകളിലും ഐ സി ടി ക്ലാസുകള്‍ ഉണ്ടാകാട്ടെ എന്ന് ആശിക്കാം

 14. vidyarangamtly പറയുക:

  ഐ.ടി അധിഷ്ഠിത വിദ്യാഭ്യാസം ഏറെ മെച്ചപ്പെട്ട ഒരു സംരംഭം തന്നെയാണെന്നതില്‍ തര്‍ക്കമില്ല. നിലവിലുള്ള സാഹചര്യത്തില്‍ ഇതിനാവശ്യമായ ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കുക എന്നത് തന്നെയാണ് പരമപ്രധാനമായ കാര്യം.

 15. tpvinodkumar പറയുക:

  Good.
  എല്ലാ ക്ലാസ് റൂമുകളും സ്മാര്‍ട്ടാവുന്ന രീതിയില്‍ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച പ്രൊജക്ടറും കമ്പ്യൂട്ടറുകളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ കരിബോഡിലെ ധവളാക്ഷരങ്ങള്‍ക്ക് പകരം ശുഭ്രവര്‍ണ്ണച്ചുമരുകളില്‍ നാനാവര്‍ണ്ണ വിസ്മയങ്ങള്‍ അവതരിക്കും ! ! ! കാണാകാഴ്ചകള്‍ കണ്‍മുന്നിലെത്തും! ! !
  if any class room and teacher remains

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.