ഡിജിറ്റല്‍ ചിത്രത്തിന്റെ പണിപ്പുരയില്‍


വിരലുകളും വിവരവിനിമയസാങ്കേതിക വിദ്യയും തമ്മില്‍ മത്സരിക്കുന്ന ഈ കാലത്ത് ഡിജിറ്റല്‍ പെയിന്റിങ്ങ് സാമ്പ്രദായിക ചിത്രരചന സംവിധാനങ്ങളോട് കിടപിടിക്കുകയും വിസ്മയങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.കൈവിരലുകളില്‍ മൗസുകളും ബ്രഷുകളും ഒരുപോലെ വഴങ്ങുമ്പോള്‍ രചനകള്‍ മാധ്യമങ്ങളുടെ വേര്‍തിരിവുകളെ അതിജീവിക്കുന്നു. ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരങ്ങള്‍ ഐ.ടി മേളയിലെ പ്രധാന ഇനമാണെങ്കിലും കുട്ടികളുടെ രചനകളേക്കുറിച്ചുള്ള വിലയിരുത്തലുകളോ ചര്‍ച്ചകളോ പൊതുവെ ചിത്രകലാ അധ്യാപകര്‍ക്കിടയില്‍ പോലും നടന്നുകാണുന്നില്ല. ചിത്രകലയിലെ വ്യത്യസ്ത മാധ്യമങ്ങളില്‍ തയ്യാറാക്കുന്ന സൃഷ്ടികള്‍ ഒരേ അളവുകോലില്‍ വിലയിരുത്താമെങ്കിലും കമ്പ്യൂട്ടറില്‍ വിടരുന്ന ചിത്രങ്ങള്‍ മറ്റ് മാധ്യമങ്ങളിലെ കലാ രുപങ്ങളില്‍ നിന്നും വേറിട്ട് നില്‍ക്കുന്നത് മനുഷ്യനെ വിസ്മയിപ്പിക്കുന്ന ഗ്രാഫിക് സോഫ്റ്റ് വേര്‍ എന്ന കൈകള്‍ക്കുള്ളിലെ കൈകളിലൂടെ ഉരുത്തിരിയുന്ന ക്രിയേഷന്‍ എന്ന നിലയിലാണ്.

ജിമ്പ് പോലുളള പ്രെഫഷണല്‍ സാധ്യതകളുളള സോഫ്റ്റ് വേറിന്റെ അകമ്പടിയില്‍ ഒരു സൃഷ്ടിയുണ്ടാകുമ്പോള്‍ചിട്ടയായ് ചിത്രരചനയുടെ ഘട്ടങ്ങളില്‍ ടെക്ലോളജി സമന്വയിപ്പിച്ച് വേഗത്തില്‍ കൃത്യമായ സൗന്ദര്യത്തെ നിര്‍മ്മിക്കാന്‍ അത്തരത്തില്‍ പരിശീലിച്ച മത്സരാര്‍ത്ഥിക്ക് എളുപ്പം കഴിയുന്നു.സിനിമപോലുള്ല സങ്കേതങ്ങളില്‍ ഏറ്റവും നല്ല സാങ്കേതിക വിദഗ്ധനെ നല്ല ഫിലീം മേക്കറാവാന്‍ കഴിയുമെന്നതുപോലെയാണ് ഇവിടേയും .സോഫ്റ്റ് വേറിലെ ടൂളുകള്‍ സമര്‍ത്ഥമായ് ഉപയോഗിക്കുവാന്‍ കഴിയുന്നയാള്‍ക്ക് നല ചിത്രരച നടത്താന്‍ കഴിയുമെന്നതിന് ഉദാഹരണമാണ് കോറോം സ്കൂളിലെ കുട്ടിയുടെ കഴിഞ്ഞ വര്‍ഷത്തെ ഡിജിറ്റല്‍ പെയിന്റിങ്ങ് ജില്ലാതലമത്സരത്തിലെ പ്രകടനം. .  ഗവ.ഹയര്‍ സെക്കന്‍ററി സ്കൂള്‍ കോറോത്തിലെ പത്താം തരം വിദ്ധ്യാര്‍ത്ഥിയായ സിബി.പി.പിയുടെ ചിത്രരചനയെ നമുക്ക് പിന്തുടരാം….

ജിമ്പ് തുറന്ന് കാന്‍വാസില്‍ വൈറ്റ് ബേക്ക്ഗ്രൗണ്ടില്‍ പുതിയ ലെയര്‍ഉണ്ടാക്കി അതില്‍ ആകാശത്തിന്റെ നിറം നല്‍കുന്നു , തുടര്‍ന്ന് ദൂരക്കാഴ്ചകളും തയ്യാറാക്കിമുന്നേറുന്നു…. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ഇതിനകം സിബി എത്രമാത്രം ലെയറുകളുണ്ടാക്കി എന്നും സ്മഡ്ജ് ടൂളുകള്‍ പോലുള്ളവ ഉപയോഗിച്ചു ​എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയുന്നു.ടെക്നോളജിയെ വിരലുകളില്‍ ആവാഹിച്ച ഈ കൊച്ചുകലാകാരനും ഗുരുവിനും അഭിനന്ദനങ്ങള്‍….

–സ്വ.ലേ

Advertisements
This entry was posted in Uncategorized. Bookmark the permalink.

1 Response to ഡിജിറ്റല്‍ ചിത്രത്തിന്റെ പണിപ്പുരയില്‍

  1. sreevally പറയുക:

    Nice picture,congratulations Sibi

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.