ഒന്നാം വട്ടമേശ


ICT മോഡല്‍ സ്കൂളിന്റെ പ്രസക്തി

പുതിയ പാഠ്യപദ്ധതിയില്‍ ഒന്നാം ക്ലാസ്സില്‍ മൈദ കൊണ്ട് അട ചുടാന്‍ പഠിപ്പിക്കുന്നു. മനുഷ്യന്‍ ടെക്നോളജി ഉപയോഗിച്ച് ബഹിരാകാശം കിഴടക്കുമ്പോഴാണ് ഈ കൊച്ചു കേരളത്തില്‍ ഭാവിതലമുറ ക്ലാസ്സില്‍ അട ചുട്ടു പഠിക്കുന്നത് എന്ന് വിലപിക്കുന്നവരില്‍ അദ്ധ്യാപകരുമുണ്ടല്ലോ?

കേരളത്തിലെ പാഠ്യപദ്ധതിയില്‍ ഐസിടി ഉള്‍പ്പെടുത്തിയതു മുതല്‍ I T@school -ന്റെ നേതൃത്വത്തില്‍ ക്ലാസ്സ് റൂമുകളില്‍ ടെക്‍നോളജി പഠനോപകരണങ്ങളുടെ രൂപത്തിലെത്തി. ഐ ടിയും കമ്പ്യൂട്ടറും പാവപ്പെട്ട കുട്ടികള്‍ക്കും കൈയെത്തും ദൂരത്തായി.ഇന്ററാക്ടീവ് പഠന രീതികള്‍ക്കുതകുന്ന വിധം കമ്പ്യൂട്ടറുകള്‍ സ്കൂളിലെത്തി.വിവിധ വിഷയങ്ങള്‍ക്ക് ഐ സി ടി സഹായം പുത്തനുണര്‍വ് നല്‍കി.

എല്ലാ ക്ലാസ് റൂമുകളും സ്മാര്‍ട്ടാവുന്ന രീതിയില്‍ മേല്‍ക്കൂരയില്‍ ഘടിപ്പിച്ച പ്രൊജക്ടറും കമ്പ്യൂട്ടറുകളും ക്ലാസ് റൂം പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമ്പോള്‍ കരിബോഡിലെ ധവളാക്ഷരങ്ങള്‍ക്ക് പകരം ശുഭ്രവര്‍ണ്ണച്ചുമരുകളില്‍ നാനാവര്‍ണ്ണ വിസ്മയങ്ങള്‍ അവതരിക്കും ! ! ! കാണാകാഴ്ചകള്‍ കണ്‍മുന്നിലെത്തും! ! !

140 നിയോജകമണ്ഡലത്തിലെ ഓരോ സ്കൂള്‍ ഐ സി ടി മാതൃകാസ്കൂളായി ഉയര്‍ത്താന്‍ എം എല്‍ എ മാരുടെ നേതൃത്വത്തില്‍ I T@school സഹായിക്കുമ്പോള്‍ മറ്റ് സ്കൂളുകള്‍ എം എല്‍ എ മാരുടേയും മറ്റും സഹായത്താല്‍ ഐ സി ടി സ്കൂളുകളായി മാറുന്നു.

പ്രാദേശിക പഠന പ്രവര്‍ത്തനങ്ങളിലൂടെ മുന്നേറുന്ന നമ്മുടെ വിദ്യാഭ്യാസം ടെക്നോളജിയുടെ ചിറകിലേറി പറന്നുയരുമ്പോള്‍ സമാന്തര വിദ്യാഭ്യാസ വക്താക്കള്‍ പുതിയ വാദങ്ങളുമായി രംഗത്തു വരും ! ! !

Advertisements
This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.