എസ്.ഐ.ടി.സി സംഗമം തലശ്ശേരി

This slideshow requires JavaScript.

രാവിലെ പത്ത് മണിക്ക് ആരംഭിച്ച എസ്.ഐ.ടി.സി സംഗമം ജില്ലാ കോര്‍ഡിനേറ്റര്‍ ശ്രീ എം.ജയരാജന്‍ ഉദ്ഘാടനം ചെയ്തു.എസ്.ഐ.ടി.സി സംഗമത്തില്‍ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ 60 എസ്.ഐ.ടി.സിമാര്‍ പങ്കെടുത്തു.പ്രഥമ സെഷനില്‍ ബഹുമാനപ്പെട്ട എക്സിക്യുട്ടീവ് ‍ഡയരക്ടരുടെ വീഡയോ സന്ദേശം എല്ലാവരും ശ്രവിച്ചു.തുടര്‍ന്ന് കഴിഞ്ഞവര്‍ഷത്തെ പ്രധാന പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അവലോകനം നടന്നു.പുതിയ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു.ജയരാജന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.11.30 ന് ചായക്കുശേഷം ഉപജില്ലാതലത്തില്‍ കൂടിയിരുന്ന് പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും എസ്.ഐ.ടി.സിമാര്‍ നേരിടുന്ന പ്രശ്നങ്ങളും ചര്‍ച്ച ചെയ്തു.അവ പൊതുവായി ക്രോഡീകരിക്കപ്പെടുകയും ജയരാജന്‍മാസ്റ്റര്‍ മറുപടി പറയുകയും ചെയ്തു.എക്സിക്യുട്ടീവ് ഡയരക്ടറുമായുള്ള നേരിട്ടുള്ള ആശയവിനിമയത്തില്‍ ഉന്നയിക്കേണ്ട പ്രധാനപ്രശ്നങ്ങള്‍ ക്രോഡീകരിച്ചു.ഉച്ചക്കുശേഷം ശ്രീ ശക്തിധരന്‍ ഐ.സി.ടി റിസോഴ്സ് പരിചയപ്പെടുത്തി.ഓഫ് ലൈനായി ഇന്‍സ്റ്റാള്‍ ചെയ്യുന്ന വിധം കാണിച്ചുകൊടുത്തു.തുടര്‍ന്ന് സമ്പൂര്‍ണ്ണ സ്ക്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍ ഗിരീഷ് മോഹന്‍ പരിചയപ്പെടുത്തി.ഐ.സി.ടി കംപ്ളെയിന്റ് രജിസ്റ്റര്‍ ചെയ്യുന്ന വെബ്സൈററും രീതിയും തുടര്‍ന്ന് ജയരാജന്‍ മാസ്റ്റര്‍ വിശദീകരിച്ചു.കൃത്യം മൂന്ന് മണിക്ക് എക്സിക്യുട്ടീവ് ഡയരക്ടറുമായുള്ള ആശയവിനിമയം ആരംഭിച്ചു.രാവിലത്തെ ചര്‍ച്ചയില്‍ കണ്ണൂരില്‍ നിന്നും ഉന്നയിക്കപ്പെട്ട ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിച്ചു.എസ്.ഐ.ടി.സിമാര്‍ക്കുള്ള റമ്യൂണറേഷന്‍ വിതരണത്തോടെ നാലുമണിക്ക് യോഗം അവസാനിച്ചു.

This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )