എസ്.ഐ.ടി.സി സംഗമം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 2011 ജൂണ്‍ 23,സയന്‍സ് പാര്‍ക്ക്,കണ്ണൂര്‍


            

This slideshow requires JavaScript.

           കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയിലെ സ്ക്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെ പുതിയ അധ്യയന വര്‍ഷത്തിലെ ആദ്യത്തെ യോഗം കണ്ണൂര്‍ സയന്‍സ് പാര്‍ക്കില്‍ 23 വ്യാഴാഴ്ച്ച നടന്നു.90 സ്ക്കൂളുകളില്‍ നിന്നുമുള്ള എസ്..ടി.സിമാര്‍ പങ്കെടുത്തു.എക്സിക്യുട്ടിവ് ഡയരക്ടര്‍ ശ്രീ അന്‍വര്‍ സാദത്തിന്റെ വിശദമായവീഡിയോ സന്ദേശത്തോടെയായിരുന്നു പരിപാടിയുടെ ഉദ്ഘാടനം.ജില്ല കോര്‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ എം.ജയരാജന്‍ കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തുകയും പുതിയവര്‍ഷത്തിലെ ഐ.ടി @ സ്ക്കൂളിന്റെ പ്രധാന പരിപാടികള്‍ വിശദീകരിക്കുകയും ചെയ്തു.തുടര്‍ന്ന് ഉപജില്ലാതലത്തില്‍ ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരുടെ നേതൃത്ത്വത്തില്‍ കൂടിയിരുന്ന് പ്രശ്നങ്ങളും പ്രവര്‍ത്തനങ്ങളും ചര്‍ച്ച ചെയ്തു. ബഹുമാനപ്പെട്ട കണ്ണൂര്‍ ഡി..ഒ ശ്രീമതി മേരി റീത്ത എസ്..ടി.സിമാരെ അഭിസംബോധന ചെയ്തു സംസാരിച്ചു..സി.ടി അധിഷ്ഠിതപഠനത്തിന്റെ പ്രധാന്യത്തെക്കുറിച്ച് സംസാരിച്ച ബഹുമാനപ്പെട്ട ഡി..ഒ ഐ.സി.ടി പഠനം പൂര്‍ണ്ണമായും വിജയിക്കണമെങ്കില്‍ എസ്..ടി.സിമാരുടെ പരിശ്രമം കൂടിയേ തീരൂ എന്നഭിപ്രായപ്പെട്ടു.ഓരോ അധ്യാപകനും ഐ.ടി നൈപുണികള്‍ പൂര്‍ണ്ണമായും ആര്‍ജിക്കേണ്ടതുണ്ട്.ഉച്ചഭക്ഷണത്തിനു ശേഷം ഐ.സി.ടി വിഭവപോര്‍ട്ടലിനെക്കുറിച്ച് ശ്രീ.ശക്തിധരന്‍ വിശദീകരിച്ചു.സ്ക്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയറിനെക്കുറിച്ച് ഗിരീഷ് മോഹന്‍ സംസാരിച്ചു.ഹാര്‍ഡ് വെയര്‍ കംപ്ളെയിന്റ് രജിസ്റ്റ്റേഷനെക്കുറിച്ച് ശ്രീ.ജയരാജന്‍ മാസ്റ്റര്‍ വിശദീകരിച്ചു.ശ്രീ.കെ.എം മക്ബൂല്‍ സ്വാഗതവും ശ്രീമതി സരിത നന്ദിയും പറഞ്ഞു.എസ്..ടി.സിമാരുടെ റമ്യൂണറേഷന്‍ വിതരണത്തോടെ യോഗം അവസാനിച്ചു.

Advertisements
This entry was posted in Uncategorized. Bookmark the permalink.

2 Responses to എസ്.ഐ.ടി.സി സംഗമം കണ്ണൂര്‍ വിദ്യാഭ്യാസ ജില്ല 2011 ജൂണ്‍ 23,സയന്‍സ് പാര്‍ക്ക്,കണ്ണൂര്‍

  1. Sahajeevanam പറയുക:

    ഇരിക്കൂര്‍ ഉപജില്ലയിലെ എസ്.ഐ.റ്റി.സി.ഫോറം ‘സഹജീവനം’ എന്ന പേരില്‍ ബ്ലോഗിനു രൂപം നല്‍കി. http://sahajeevanam.wordpress.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.