അനിമേഷന്‍ പരിശീലനം മൂന്നാം ഘട്ടം


    ഐ.ടി സ്കൂളിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാനവ്യാപകമായി സ്കൂള്‍ കുട്ടികള്‍ക്ക് നല്‍കി വരുന്ന അനിമേ‍ഷന്‍ പരിശീലനത്തിന്റെ മൂന്നാം ഘട്ടം ഐടി @സ്കൂളിന്റെ ജില്ലാ പരിശീലനകേന്ദ്രത്തില്‍ 13/8/2011 ശനിയാഴ്ച നടന്നു.സംസ്ഥാനതലത്തില്‍ പരിശീലനത്തിന് നേതൃത്ത്വം നല്‍കുന്ന കാര്‍ട്ടൂണിസ്റ്റ് ഇ സുരേഷാണ് പരിപാടിക്ക് നേതൃത്ത്വം നല്‍കിയത്.നേരത്തെ ജില്ലാതല പരിശീലനത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ച മുപ്പത് കുട്ടികളാണ് പരിശീലനത്തിന് എത്തിയത്.സ്വതന്ത്രസോഫ്റ്റ് വെയറായ കെടൂണിലാണ് കുട്ടികള്‍ തങ്ങളുടെ ഭാവനയ്ക്ക് അനിമേഷന്‍ രൂപം നല്‍കിയത്.കുട്ടികള്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രങ്ങള്‍ കാണുകയും വിലയിരുത്തുകയും ചെയ്തുകൊണ്ടാണ് പരിപാടി മുന്നോട്ട് പോയത്.മികച്ച ചിത്രങ്ങള്‍ നിര്‍മ്മിച്ച കലാകാരികളും കലാകാരന്‍മാരും തങ്ങളുടെ ചിത്രങ്ങള്‍ വിലയിരുത്തിക്കൊണ്ട് മറ്റ് കുട്ടികളും അധ്യാപകരും സംസാരിച്ചത് ശ്രദ്ധയോടെ കേട്ട് കൂടുതല്‍ മെച്ചപ്പെടാനുള്ള വഴികള്‍ മനസ്സിലാക്കി.മറ്റ് ജില്ലയിലെ കുട്ടികളുടെ സൃഷ്ടികളും കാണാനും വിലയിരുത്താനും അവര്‍ക്ക് അവസരം ലഭിച്ചു.വരുന്ന ഓണം അവധിക്കാലത്ത് ജില്ലയിലെ മറ്റ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത് ഈ കുട്ടികളായിരിക്കും.

ജില്ലയിലെ അനിമേഷന്‍ പരിശീലനപരിപാടിയുടെ ചുമതലയുള്ള ശ്രീ ബൈജു മാസ്റ്റര്‍,ജില്ല കോര്‍‍ഡിനേറ്റര്‍ ഇന്‍ ചാര്‍ജ് ശ്രീ ജയരാജന്‍ മാസ്റ്റര്‍,ശ്രീ ശക്തിധരന്‍ മാസ്റ്റര്‍ എന്നിവര്‍ ശ്രീ ഇ സുരേഷിനോടെപ്പം പരിപാടിക്ക് നേതൃത്ത്വം നല്‍കി.

Advertisements
This entry was posted in Uncategorized. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.