ഇനി പൂര്‍ണ്ണമായും സമ്പൂര്‍ണ്ണ


കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ മറ്റൊരു മാതൃക കൂടി സൃഷ്ടിക്കുകയാണ്.നമ്മുടെ വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ സമ്പൂര്‍ണ്ണമായി ഡിജിറ്റല്‍വല്‍ക്കരിക്കുക.ക്ലാസ്സധ്യാപകന്‍ തൊട്ട് വിദ്യാഭ്യാസവകുപ്പിന്റെ വിവിധ തലങ്ങളിലുള്ള അധികാരികള്‍ക്ക് വരെ കുട്ടികളെ സംബന്ധിച്ച എല്ലാ വിവരങ്ങളും ഒറ്റ ക്ളിക്കില്‍ ലഭ്യമാവുക,അതു വഴി വിദ്യാലയങ്ങളുടെ ഭരണപരമായും അക്കാദമികവുമായ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമവും ലളിതവും സുതാര്യവും ആക്കുക.ഈ ഉദ്ദേശ്യങ്ങളോടെ സ്ക്കൂളുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന സമഗ്ര സ്ക്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയറാണ് സമ്പൂര്‍ണ്ണ.അഡ്മിഷന്‍ രജിസ്റ്റര്‍,വിടുതല്‍ സര്‍ട്ടിഫിക്കറ്റ്,അഡ്മിഷന്‍ രജിസ്ററിന്റെ പകര്‍പ്പ് ,വിവിധ തരം റിപ്പോര്‍ട്ടുകള്‍,കുട്ടികളുടെ അറ്റന്‍ഡന്‍സ് രജിസ്റ്റര്‍,മാര്‍ക്ക് ലിസ്റ്റ്,ലൈബ്രറി,ലാബ് രജിസ്റ്ററുകള്‍ എന്നിവ എളുപ്പത്തില്‍ നിര്‍മ്മിച്ചെടുക്കാന്‍ ഇതില്‍ സൗകര്യമുണ്ട്.സ്ക്കൂളുകളില്‍ ഏറ്റവും വിഷമം പിടിച്ച ടൈംടേബിള്‍ നിര്‍മ്മാണവും ഇതില്‍ എളുപ്പത്തില്‍ ചെയ്യാനുള്ള സൗകര്യമുണ്ട്.വിദ്യാര്‍ത്ഥികളുടെ ഫോട്ടോ അപ് ലോഡ്  ചെയ്യാനും വിദ്യാലയത്തിന്റ ലോഗോയുള്‍പ്പെടെ തിരിച്ചറിയല്‍ കാര്‍ഡുണ്ടാക്കാനും കഴിയും.സ്ക്കൂള്‍ കലോത്സവം,കായികമേള,മറ്റ് വിവിധ തരം മേളകള്‍ എന്നിവയ്ക്ക് ഓരോ വര്‍ഷവും നിരവധി തവണയാണ് ഡാറ്റാ എന്‍ട്രി നടത്തേണ്ടി വരാറ്.കുട്ടികളുടെ സമ്പൂര്‍ണ്ണ ഡാറ്റാബേസ് വരുന്നതോടെ ഇക്കാര്യങ്ങളും എളുപ്പത്തിലാകും.ഒരു കുട്ടിയുടെ വിവരം ഒറ്റത്തവണ പൂരിപ്പിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും കാലികമായ മാറ്റങ്ങള്‍ വരുത്തി ഈ വിവരങ്ങള്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. പിന്നീട് പുതുതായി സ്ക്കൂളിലേക്ക് ചേരുന്നവരെ മാത്രമേ സോഫ്റ്റവെയറില്‍ ഉള്‍പ്പെടുത്തേണ്ടിവരികയുള്ളൂ.അദ്ധ്യാപകരുടെ വര്‍ക്ക് അലോട്ട്മെന്റ്,മറ്റ് ചുമതലകള്‍ എന്നിവയ്ക്കും ഇതില്‍ സൗകര്യമുണ്ട്.സോഫ്റ്റവെയറിന്റെ ഓഫ് ലൈന്‍ വേര്‍ഷനുംസ്ക്കൂളുകള്‍ക്ക് ലഭ്യമാവും.

    ക്ളാസ്സ് അധ്യാപകന്‍ തൊട്ട് മുകളിലോട്ട് നിരവധി തരത്തിലും തലങ്ങളിലും ഉള്ള ലോഗിന്‍ സൗകര്യവും ഇതിലുണ്ട്.അടുത്ത ഘട്ടമെന്ന നിലയില്‍ രക്ഷിതാക്കള്‍ക്ക് തങ്ങളുടെ കുട്ടികളുടെ വിവരങ്ങള്‍ വീട്ടിലിരുന്നു വീക്ഷിക്കാനും വിലയിരുത്താനും അവസരം ലഭിക്കും.

   സംസ്ഥാനസര്‍ക്കാറിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സമ്പൂര്‍ണ്ണയുടെ വിവരശേഖരണം ഈ ആഴ്ചയോടെ സ്ക്കൂളുകളില്‍ ആരംഭിക്കുകയാണ്.ആദ്യപടി എന്ന നിലയില്‍ എട്ട്,ഒന്‍പത്,പത്ത് ക്ളാസ്സുകളിലെ കുട്ടികളുടെ വിവരങ്ങളാണ് ഇപ്പോള്‍ ഡിജിറ്റലൈസ് ചെയ്യുന്നത്.രാജ്യം മുഴുവന്‍ നടപ്പിലാക്കിക്കെണ്ടിരിക്കുന്ന മുഴുവന്‍ ആളുകള്‍ക്കും പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്ന ആധാര്‍ പദ്ധതിയുമായി സമ്പൂര്‍ണ്ണ ബന്ധപ്പെടുത്തും.സ്ക്കൂള്‍ കുട്ടികളുടെ യു..ഡി പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേരളത്തില്‍ ചെയ്യാന്‍ സര്‍ക്കാര്‍ചുമതലയേല്‍പ്പിച്ചിരിക്കുന്നത് ഐ.ടി@സ്ക്കൂളിനെയാണ്.ഒട്ടേറെ അദ്ധ്വാനവും ക്ഷമയും സമയവും ആവശ്യമുള്ളതാണ് എസ്.എസ് എല്‍. സി പരീക്ഷയുടെ എ ലിസ്റ്റ് തയ്യാറാക്കല്‍. ഈ വര്‍ഷത്തെ എ ലിസ്റ്റ് സമ്പൂര്‍ണ്ണയില്‍ നിന്നായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്റ്റര്‍ ഉത്തരവിറക്കിക്കഴിഞ്ഞു.വിദ്യാഭ്യാസ ജില്ല/ഉപജില്ല അടിസ്ഥാനത്തില്‍ ചേര്‍ന്ന പ്രധാനാധ്യാപകരുടെയും സ്ക്കൂള്‍ ഐ.ടി കോര്‍ഡിനേറ്റര്‍മാരുടെയും യോഗത്തില്‍ വിദ്യാര്‍ത്ഥികളുടെ വിവരശേഖരണത്തിനുള്ള ഫോര്‍മേറ്റ് വിതരണം ചെയ്തിട്ടുണ്ട്.ആധികാരിക വിവരങ്ങള്‍ അടങ്ങിയ ഈ ഫോര്‍മാറ്റ് ക്ലാസ്സധ്യാപകരാണ് പൂരിപ്പിച്ചു നല്‍കുക.വിവരങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ രക്ഷിതാവിന്റെ ഒപ്പുകൂടി ഫോമില്‍ വാങ്ങിക്കുന്നു.സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളുടെയും ഡാറ്റാ എന്‍ട്രി പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് ഏല്‍പ്പിച്ചിരിക്കുന്നത്.ഈ മാസം അവസാനത്തോടെ സ്ക്കൂളുകളില്‍ നിന്നും പൂരിപ്പിച്ചു ലഭിക്കുന്ന ഫോമുകള്‍ കെല്‍ട്രോണ്‍ ഡാറ്റാ എന്‍ട്രി നടത്തും.

    ഡാറ്റാ എന്‍ട്രി ആരംഭിക്കുന്നതിനു മുന്നെ സ്ക്കൂള്‍ തലത്തില്‍ ഓണ്‍ലൈന്‍ സോഫ്റ്റ്വെയറില്‍ ചില ക്രമീകരണങ്ങള്‍ നടത്തേണ്ടതുണ്ട്.അത് പ്രധാനമായും മൂന്ന് തരത്തിലുള്ളവയാണ്.അവ സ്ക്രീന്‍ട്ഷോട്ടുകളുടെ സഹായത്തോടെ താഴെ നല്‍കിയിരിക്കുന്നു.

1.www.sampoorna.itschool.gov.in എന്നഅഡ്രസ്സില്‍ ലോഗിന്‍ ചെയ്യുക.സ്ക്കൂളുകള്‍ക്ക് നല്‍കിയിട്ടുള്ള യൂസര്‍നെയിമും പാസ്സ്വേര്‍ഡും നല്‍കി വേണം ലോഗിന്‍ ചെയ്യാന്‍.ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ പാസ്സ് വേര്‍ഡ് മാറ്റാനുള്ള സൗകര്യമുണ്ട്.


—————————————————————————————————————————————-


—————————————————————————————————————————————————–

2.മുകളില്‍ വലതുവശത്തുള്ള School Admin എന്ന ലിങ്കില്‍ ക്ളിക്ക്ചെയ്ത് Edit ബട്ടണ്‍ ക്ളിക്ക് ചെയ്ത് സ്കൂളിനെക്കറിച്ചുള്ള അടിസ്ഥാന വിവരങ്ങള്‍ മാറ്റാം. Edit ചോയ്തതിനുശേഷം അടിയിലുള്ള update ക്ളിക്ക് ചെയ്യുക.പാസ്സ് വേര്‍ഡ്  മാറ്റാനുള്ള ബട്ടണും ഇവിടെ കാണാം.


——————————————————————————————————————————————————

3.തുടര്‍ന്ന് ലോഗിന്‍ ചെയ്ത സ്കൂളിന്റെ പേരുള്ള ലിങ്കില്‍ ക്ളിക്ക് ചെയ്ത് ലഭിക്കുന്ന പേജിലെ Add School Detail എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്യുക.അവിടെ ആവശ്യമായ വിവരങ്ങള്‍ നല്‍കുക.സ്കൂള്‍ ലോഗോ,വോബ്സൈറ്റ് അഡ്രസ്സ് എന്നിവ ഉണ്ടെങ്കില്‍ നല്‍കാം.സ്കൂളില്‍ നിന്നും അവസാനം നല്‍കിയ ടി.സി യുടെ നമ്പര്‍ ചേര്‍ക്കണം.തുടര്‍ന്ന് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ളബ്ബുകള്‍ ടിക്ക് ചെയ്തു കെടുക്കണം.


4.നേരത്തെ സ്ക്കൂള്‍ ഡീറ്റെയില്‍സ് ചേര്‍ത്ത സ്ഥലത്ത് സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ എത്ര മുതല്‍ എത്ര വരെ എന്ന് ചേര്‍ത്തിട്ടുണ്ടാവും.ഇനി ഡിവിഷനുകള്‍ സൃഷ്ടിക്കണം.അതിന് Class and Division എന്ന ടാബില്‍ ക്ളിക്ക് ചെയ്യുക.സ്ക്കൂളില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസ്സുകള്‍ അവിടെക്കാണാം.ഓരോ ക്ലാസ്സിനുമുകളിലും ക്ളിക്ക് ചെയ്താല്‍ പുതിയ ഡിവിഷന്‍ ചേര്‍ക്കാനുള്ള New Division ബട്ടണ്‍ കാണാം.അവിടെ ഡിവിഷന്റെ പേരു നല്‍കി Start Date എന്ന സ്ഥലത്ത് അധ്യയന വര്‍ഷത്തിലെ ആദ്യ പ്രവര്‍ത്തിദിവസം കെടുക്കുക.End Date എന്നിടത്ത് അടുത്ത അധ്യയന വര്‍ഷത്തിന്റെ തുടക്കത്തിന്റെ തൊട്ടുമുന്നിലെ ദിവസം നല്‍കുക.(സ്ക്രീന്‍ഷോട്ട് ശ്രദ്ധിക്കുക).തുടര്‍ന്ന് Save ബട്ടണ്‍ ക്ളിക്ക് ചെയ്യുക.

—————————————————————————————————————

——————————————————————————————————————————————-

ഇത്രയും ചെയ്തു കഴിഞ്ഞാല്‍ സ്ക്കൂള്‍ ഡാറ്റാഎന്‍ട്രിക്ക് തയ്യാറായി.നേരത്തെ തയ്യാറാക്കി നല്‍കിയ Data Capture Format ലെ വിവരങ്ങള്‍ ഇനി കെല്‍ട്രോണ്‍ എന്‍ട്രി നടത്തിക്കഴിഞ്ഞാല്‍ കുട്ടികളുടെ മുഴുവന്‍ വിവരങ്ങളും ഒറ്റ ക്ളിക്കില്‍ നമ്മുടെ മുന്നില്‍!

സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് ഡയരക്റ്റര്‍ ഓഫ് പബ്ളിക്ക് ഇന്‍സ്ട്രക്ഷന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഇവിടെ ലഭ്യമാണ്.

സമ്പൂര്‍ണ്ണ ഡാറ്റാ എന്‍ട്രി ഫോര്‍മാറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

Advertisements
This entry was posted in Uncategorized. Bookmark the permalink.

1 Response to ഇനി പൂര്‍ണ്ണമായും സമ്പൂര്‍ണ്ണ

  1. പിങ്ബാക്ക് ഐ.ടി@സ്കൂള്‍ കണ്ണൂര്‍

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.