സമ്പൂര്‍ണ്ണ ഇനി ചെയ്യാനുള്ളത്


സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട് പത്താം തരത്തിലെ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ക്കുന്ന പരിപാടി ജില്ലയില്‍ നടന്നു വരികയാണ്.കെല്‍ട്രോണും കുടുംബശ്രീ യൂണിറ്റുകളും വിവിധ സ്ഥലങ്ങളില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നുണ്ടെങ്കിലും ഇത് എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കേണ്ടതുകൊണ്ട് ചില സ്ക്കൂളുകളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി ചേര്‍ക്കുന്നത് അതതു സ്ക്കൂളുകളില്‍ വെച്ചു തന്നെയാണ്.

ഡാറ്റാ എന്‍ട്രിയുമായി ബന്ധപ്പെട്ടും തുടര്‍ന്നും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.യുസര്‍നെയിമും പാസ്സ് വേര്‍ഡും കൊടുത്ത് ലോഗിന്‍ ചെയ്തുകഴിഞ്ഞാല്‍ ലഭിക്കുന്ന ഡാഷ്ബോര്‍ഡിലെ Admission ->School  Admission എന്ന ക്രമത്തില്‍ ക്ളിക്ക് ചെയ്ത് ഓരോ കുട്ടിയുടെയും വിവരങ്ങള്‍ എന്റര്‍ ചെയ്യാം.പേരിനു ശേഷം ഒരു സ്പേസ് നല്‍കിയാണ് ഇനിഷ്യല്‍ ചേര്‍ക്കേണ്ടത് .(ഡോട്ട് ആവശ്യമില്ല.)മലയാളത്തില്‍ ടൈപ്പ് ചെയ്യാനുള്ള മൂന്ന് ഫീല്ഡുകളിലും ഇപ്പോള്‍ തൊട്ട് മുന്നിലെ ഫീല്‍ഡുകളില്‍ ഇംഗ്ളീഷ് ടൈപ്പ് ചെയ്യുമ്പോള്‍ തന്നെ അതിന്റെ മലയാളം പ്രത്യക്ഷപ്പെടും(Transliteration). ചിലപ്പോള്‍  ഇനിഷ്യലില്‍ ചില തെറ്റുകള്‍ വന്നാല്‍ അത് transliteration  രീതിയിലോ സാധാരണ ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് ഉപയോഗിച്ചോ തിരുത്താവുന്നതാണ്.‌(സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ മാറ്റങ്ങള്‍ ഇതില്‍ കാണാം)

മുഴുവന്‍ കുട്ടികളുടെയും വിവരങ്ങള്‍ ചേര്‍ത്തുകഴിഞ്ഞാല്‍ ഡാഷ്ബോര്‍ഡില്‍ നിന്നും Reports->Static Reports->Consolidated Students Report->Select Course->Division എന്ന ക്രമത്തില്‍ ഡിവിഷന്‍ തിരിച്ച് പി ഡി എഫ് രൂപത്തില്‍ പ്രിന്റ് എടുക്കാവുന്നതാണ്.അഡ്മിഷന്‍ രജിസ്റ്റര്‍ വെച്ച് ശ്രദ്ധാപൂര്‍വ്വമുള്ള പരിശോധനക്ക് ശേഷം സോഫ്റ്റ്വെയറില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്താം.കുട്ടികളുടെ മേല്‍വിലാസം ഇപ്പോള്‍ കുട്ടി താമസിക്കുന്ന സ്ഥലം മതിയെന്ന് പരീക്ഷാഭവന്‍ അറിയിച്ചിട്ടുണ്ട്.(അഡ്മിഷന്‍ രജിസ്റ്ററില്‍ ചേര്‍ത്തത് തന്നെ വേണമെന്ന് നിര്‍ബന്ധമില്ല)

ഇതോടൊപ്പം പത്താം തരത്തിലെ കുട്ടികളുടെ ഫോട്ടോകൂടി അപ്ലോഡ് ചെയ്യേണ്ടതുണ്ട്.ഡാഷ്ബോര്‍ഡിലെ Admission->Upload Photos എന്ന ക്രമത്തില്‍ പത്ത് കുട്ടികളുടെ ഫോട്ടോ വിതം ഒരുമിച്ച് അപ്ലോഡ് ചെയ്യാവുന്നതാണ്.ഇങ്ങനെ ചെയ്യുന്നതിനു മുന്നെ ഓരോ ഫോട്ടോയും 100 kb യില്‍ താഴെയായി റീസൈസ് ചെയ്യേണ്ടുണ്ട്.അതിനായി  ഒരു ക്ലാസ്സിലെ കുട്ടികളുടെ മുഴുവന്‍ ഫോട്ടോയും ഒരു ഫോള്‍ഡറില്‍ ആക്കി Ctrl + A ഉപയോഗിച്ച് സെലക്റ്റ് ചെയ്യുക. Right Click ചെയ്യുമ്പോള്‍ Resize എന്നുള്ള ഓപ്ഷന്‍ ക്ളിക്ക് ചെയ്യുക.ലഭിക്കുന്ന ജാലകത്തില്‍ ചിത്രത്തില്‍ കാണുന്നത് പോലെ അളവ് നല്‍കി  Resize ബട്ടണ്‍ ക്ളിക്ക് ചെയ്യുക.അതേ ഫോള്‍ഡറില്‍ ഫയല്‍ നാമത്തോടൊപ്പം resize എന്ന്  കൂടി പേര് ചേര്‍ത്തുള്ള ഫയലുകള്‍ 100 KB യില്‍ താഴെയായി    വന്നിട്ടുണ്ടാകും.(ഈ സൗകര്യം ഉബുണ്ടു 10.04 ല്‍ മാത്രമേ  ലഭ്യമാവുകയുള്ളൂ).

ഇതു കൂടാതെ   സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന Converseen,Picasa തുടങ്ങിയസോഫ്റ്റ്വെയറുകള്‍ ഉപയോഗിക്കാം.Converseen എങ്ങിനെ ഇന്‍സ്റ്റാള്‍ ചെയ്യാമെന്നും ഉപയോഗിക്കാമെന്നും കാണിക്കുന്ന വിശദമായ വിവരം ഇവിടെ ലഭിക്കും.

തിരുത്തലുകള്‍ വരുത്തി ഫോട്ടോ അപ്ലോഡ് ചെയ്ത് പരീക്ഷഭവനില്‍ നിന്നും ലഭിക്കുന്ന പ്രിന്റൗട്ട് കൂടി വെരിഫൈ ചെയ്തതിനു ശേഷം മാത്രമേ ഓരോ കുട്ടിയുടെയും ഡാറ്റ CONFIRM ചെയ്യാന്‍ പാടുള്ളൂ.

സമ്പൂര്‍ണ്ണയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ താഴെ കമന്റായി നല്‍കുക,മറുപടി അതിനു കീഴെ എല്ലാവര്‍ക്കുമായി നല്‍കുന്നതാണ്.

Advertisements
This entry was posted in Articles. Bookmark the permalink.

3 Responses to സമ്പൂര്‍ണ്ണ ഇനി ചെയ്യാനുള്ളത്

 1. itcornerkannur പറയുക:

  ഡാഷ്ബോര്‍ഡിലെ students എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് ക്ലാസ്സ് സെലക്റ്റ് ചെയ്യുക.പത്താം തരത്തിലെ കുട്ടികളുടെ ഓരോരുത്തരുടെയും പേരില്‍ ക്ളിക്ക് ചെയ്ത് കിട്ടുന്ന പേജില്‍ മുകളില്‍ Edit എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്ത് അടിയില്‍ update ക്ളിക്ക് ചെയ്താല്‍ മതി

 2. samsmitha പറയുക:

  സമ്പൂര്‍ണ്ണയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ത്തതില്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തു ചെയ്യണം

  • sureshbabu പറയുക:

   സമ്പൂര്‍ണ്ണയില്‍ പത്താംക്ലാസ്സ് വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ ചേര്‍ത്തതില്‍ തിരുത്തലുകള്‍ വരുത്താന്‍ എന്തു ചെയ്യണം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.