ആനിമേഷന്‍ ചലചിത്രമേള 2011


ഐ ടി @ സ്കൂള്‍ പ്രോജക്ടിന്റെ ആഭിമുഖ്യത്തില്‍ ജില്ലാ തലത്തില്‍ ആനിമേഷന്‍ ചലചിത്രമേള സംഘടിപ്പിക്കുന്നു.തലശ്ശേരിയിയില്‍ വെച്ച് നടക്കുന്ന കണ്ണൂര്‍ റവന്യു ജില്ലാ ഐ ടി മേള യുടെ ഭാഗമായാണ് കുട്ടികള്‍ക്കായി ആനിമേഷന്‍ ചലചിത്രമത്സരം നടക്കുന്നത്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ മുന്‍കൂട്ടി തയ്യാറാക്കിയ കാര്‍ട്ടൂണ്‍ ആനിമേഷന്‍ സിനിമകള്‍ സ്കൂള്‍ മുഖാന്തിരം ഐടി@സ്കൂളിന്റെ ജില്ലാ ഓഫീസില്‍ 2011നവമ്പര്‍ 20 നകം എത്തിക്കേണ്ടതാണ്.പൂര്‍ണ്ണമായും ഐടി@സ്കൂള്‍ നിഷ്കര്‍ഷിച്ച സ്വതന്ത്ര സോഫ്റ്റ് വേറുകള്‍ ഉപയോഗപ്പെടുത്തി വേണം സിനിമകള്‍ നിര്‍മ്മിക്കുവാന്‍. avi/dv ഫോര്‍മേറ്റുകളിലാക്കിയ സിനിമകള്‍ CD/DVD ലാക്കി പേര്,ക്ലാസ്,സ്കൂള്‍ ,അവരവരുടെ ഫോണ്‍ നമ്പര്‍ എന്നിവ മുകളിലെഴുതി വേണം സിനിമള്‍ എത്തിക്കുവാന്‍.സിനിമ ഒരു പൂര്‍ണ്ണമായ ആശയം ഉള്‍ക്കൊള്ളുന്നതായിരിക്കണം.തനിച്ചും ഗ്രൂപ്പായും നിര്‍മ്മിച്ചവ പരിഗണിക്കും.സിനിമയുടെ ദൈര്‍ഘ്യം വിലയിരുത്തുന്നതിനെ ബാധിക്കുന്നതല്ല.ഒരു വിദ്യാര്‍ത്ഥിക്കും സ്കൂളിനും എത്ര സിനിമകള്‍ വേണമെങ്കിലും മത്സരത്തിനായി സമര്‍പ്പിക്കാവുന്നതാണ്. കെടൂണ്‍,ജിമ്പ്,ഒഡാസിറ്റി,ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍ എന്നിവ ഉപയോഗിച്ച് ഐടി@സ്കൂള്‍ നല്‍കിയ പരിശീലനത്തിന്റെ ഭാഗമായി കുട്ടികള്‍ നേടിയ അറിവുകള്‍ പ്രാവര്‍ത്തികമാക്കാനുള്ള അവസരമാണ് ഈ കാര്‍ട്ടൂണ്‍ ആനിമേഷന്‍ ചലചിത്രമേളകൊണ്ട് ലക്ഷ്യമിടുന്നത്

ജില്ലാ മേള നടക്കുന്ന ബി ഇ എം പി ഹൈസ്കൂളിലെ ഐ ടി @സ്കൂളിന്റെ പ്രത്യേക പവലിയനില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കുകയും നവമ്പര്‍  24ന്  ജുറി വിജയികളെ പ്രഖ്യാപിക്കുകയും പുരസ്കാരങ്ങള്‍ നല്‍കുകയും ചെയ്യുന്നതാണ്.

കുട്ടികള്‍ക്ക് സിനിമ ആവശ്യമായ ഫോര്‍മാറ്റിലേക്ക് മാറ്റുവാനും സിഡിയില്‍ റൈറ്റ് ചെയ്യാനും ആവശ്യമായ സഹായങ്ങള്‍ അവരവരുടെ സ്കൂളിലെ കമ്പ്യൂട്ടര്‍ വിദഗ്ധരായ അധ്യാപകരുടെ സഹായം ലഭിക്കും.

കേബിള്‍ ടിവി വഴി സംപ്രേക്ഷണം ചെയ്യേണ്ടതിനാല്‍ dv ഫോര്‍മാറ്റില്‍ സിനിമ നല്‍കുന്നതാണ് നല്ലത്.

മുമ്പ് നടന്ന പരിശീലന സമയത്ത് കുട്ടികള്‍ നിര്‍മിച്ച സിനിമകള്‍ മത്സരത്തിന് പരിഗണിക്കും

Advertisements
This entry was posted in Articles. Bookmark the permalink.

1 Response to ആനിമേഷന്‍ ചലചിത്രമേള 2011

  1. gokul govind പറയുക:

    E-mail ആയി അയച്ചുതരാമോ?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.