സ്കൂള്‍ കുട്ടികളുടെ ജില്ലാ അനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍


18/02/2012ശനിയാഴ്ച പാലയാട് ഡയറ്റിലുള്ള എഡ്യൂസാറ്റ് പരിശീലന കേന്ദ്രത്തില്‍ വച്ച് ‘മികച്ച ആനിമേഷനുകളുടെ പ്രദര്‍ശനവും സമ്മാനദാനവും 2.30ന് ‘ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഐടിക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷം കുട്ടികള്‍ക്ക് 2011ഡിസംബറില്‍ പ്രത്യേക അനിമേഷന്‍ പരിശീലനം നല്‍കിയിരുന്നു. 2011 മെയ് മാസത്തില്‍ എഡ്യൂസാറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി എല്ലാ ജില്ലകളില്‍ നിന്നുമായി 1586 കുട്ടികള്‍ക്ക് പ്രത്യേക അനിമേഷന്‍ പരിശീലനം നല്‍കുകയും ആ കുട്ടികളുടെ സേവനം ഉപയോഗിച്ച് കഴിഞ്ഞ ഓണാവധിക്കാലത്ത് ഒരു സ്കൂളില്‍ നിന്നും ശരാശരി 5 കുട്ടികള്‍ എന്ന നിലയില്‍ 404 കേന്ദ്രങ്ങളിലായി 12535 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ ഓരോ സ്കൂളും കേന്ദ്രീകരിച്ച് ചുരുങ്ങിയത് 50 കുട്ടികള്‍ക്ക് അനിമേഷന്‍ പരിശീലനം നല്‍കി.

ജില്ലയില്‍ വ്യത്യസ്ത ഉപജില്ലകള്‍ കേന്ദ്രീകരിച്ച് 2012 ജനുവരി അവസാനവാരത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത 142 സിനിമകളില്‍ നിന്ന് എ ഗ്രേഡിന്‌ അര്‍ഹരായ 34 കുട്ടികളാണ് ഈ പരിപാടിയില്‍ മത്സരിക്കാനെത്തുന്നത്. ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറീബോര്‍ഡ് തയാറാക്കല്‍, കൂര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നുപോകുന്ന രൂപത്തിലാണ് പരിശീലനം നല്‍കിയത്. പരിശീലനം നേടിയ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍, ചിത്രകലാധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു സ്കൂളുകളിലെ പരിശീലനം. സ്വതന്ത്ര സോഫ്റ്റ് വെയറായ കെടൂണ്‍ ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ജിമ്പ് ഇമേജിംഗ് സോഫ്റ്റ് വെയറും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ എഡിറ്റു ചെയ്യുന്നതിനും ശബ്ദസന്നിവേശം നടത്തുന്നതിനും ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍, ഒഡാസിറ്റി, കെഡിഎന്‍ ലൈവ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പാക്കേജുകളും പരിശീലനത്തിന് ഉപയോഗിച്ചിട്ടുണ്ട്.നാലുദിവസം മാത്രമുള്ള പരിശീലനത്തിനു ശേഷം കുട്ടികള്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രങ്ങളുടെ മാതൃകകള്‍ http://www.itschool.gov.in/animation സൈറ്റില്‍ ലഭ്യമാണ്.

കുട്ടികള്‍ തയ്യാറാക്കിയ ആനിമേഷനുകളില്‍ മികച്ചവ ഉപജില്ലാതലത്തിലേക്കും ഉപജില്ലാതലത്തില്‍ എ ഗ്രേഡ് നേടിയ ചിത്രങ്ങള്‍ ജില്ലാതലത്തിലേക്കും തെരഞ്ഞെടുത്താണ് ജില്ലാതല ആനിമേഷന്‍ ഫിലിംഫെസ്റ്റിവല്‍ നടത്തുന്നത്. ഈ വരുന്ന ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ എഡ്യൂസാറ്റ് ട്രെയിനിംഗ് കേന്ദ്രങ്ങളിലും ജില്ലാതല ആനിമേഷന്‍ ഫിലിംഫെസ്റ്റിവല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പാലയാട് ഡയറ്റിലുള്ള എഡ്യൂസാറ്റ് പരിശീലന കേന്ദ്രത്തില്‍ വച്ച് ഫിലിംഫെസ്റ്റിവല്‍ നടത്തുന്നതാണ്. അന്നേദിവസം രാവിലെ 10 മുതല്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും ഈ മേഖലയിലെ വിദഗ്ദ്ധരുടെ ക്ലാസുകളും എല്ലാ ജില്ലകളിലും ക്രമീകരിച്ചിട്ടുണ്ട്. മികവ് നേടിയ സിനിമകള്‍ക്ക് 9 വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണവും ഉച്ചക്ക്ശേഷം നടത്തുന്നതാണ്. ഉച്ചക്ക് 2.30 ന് തിരുവനന്തപുരം എഡ്യൂസാറ്റ് സ്റ്റേറ്റ് അപ് ലിങ്കിംഗ് സ്റ്റുഡിയോ (വിക്ടേഴ്സ് ചാനല്‍) യില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എം.ശിവശങ്കര്‍ ഐ.എ.എസ്, ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.കെ.അന്‍വര്‍ സാദത്ത്, പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ ജില്ലകളിലുളളവരുമായി സംവദിക്കുന്നതാണ്. ആനിമേഷന്‍/കാര്‍ട്ടൂണ്‍ നിര്‍മാണ രംഗത്തെ പ്രഗല്‍ഭര്‍ തിരുവനന്തപുരത്തും ജില്ലകളിലും പങ്കെടുക്കുന്ന ചടങ്ങില്‍ താല്പര്യമുളള കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി പങ്കെടുക്കുന്നതിന് 0497 2701516 നമ്പരില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്.

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.