പ്രൈമറി തലത്തില്‍ ഐ സി ടി സാമ്പ്രദായിക രീതികള്‍ ആവര്‍ത്തിക്കപ്പെടുമോ?


1 മുതല്‍ 6 വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്താന്‍ ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെങ്കില്‍  അത് വിദ്യാഭ്യാസമേഖലയിലെ വിപ്ലവകരമായ മാറ്റം തന്നെയാവും.

പൊതുസമൂഹം ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കണക്കും സയന്‍സും ഇംഗ്ളീഷില്‍ ചെയ്യുന്നതു കാണാനല്ല. ഇംഗ്ലീഷ് കമ്മ്യൂണിക്കഷന്‍ ശേഷി ഉയര്‍ന്നുകാണാന്‍വേണ്ടി തന്നെയാണല്ലോ. ഈ അവസരം ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അര്‍ത്ഥവത്തായ വാക്കുകള്‍  വിദ്യാഭ്യാസ വകുപ്പിന്റെ ആത്മാര്‍ത്ഥമായ ശബ്ദമാണെങ്കില്‍ നമുക്കും ചിലത് ചെയ്യാനുണ്ട്.

ഇംഗ്ളീഷ് മീഡിയത്തിന് ബദലായി “ഇംഗ്ലീഷ് ലാബുകള്‍” ഉള്ള മലയാളം മീഡിയം സ്കൂളുകള്‍ എന്നത് സുന്ദരമായതും നടക്കുകയാണെങ്കില്‍ ‘സാധാരണസ്കൂള്‍’ കുട്ടികളുടെ ഭാവിയെ ശോഭനമാക്കുന്നതുമായിരിക്കും.

വെറും ഡിജിറ്റല്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കാനുള്ള ഒരു ജോലിയല്ല നമ്മുടെ മുമ്പിലുള്ളത്, പകരംഇംഗ്ലീഷ് നിലവാരമുയര്‍ത്താനായ് SCERT,SSA,DIETഎന്നീ ഏജന്‍സികളേയും English RP മാരേയും അധ്യാപകരേയും ഉള്‍പ്പെടുത്തിയുള്ള ആശയരൂപീകരണ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ച് കൃത്യമായ ദിശാബോധമുണ്ടാക്കിയുള്ള ഡിജിറ്റല്‍-ക്ലാസ്റൂം ആക്ടിവിറ്റികളെ ഒരു മാല പോലെ കോര്‍ത്തിണക്കിയുള്ള പഠനസഹായികള്‍ നിര്‍മ്മിക്കുക എന്നതാണ്.

ഞങ്ങള്‍ മുമ്പ് ജില്ലാതലത്തില്‍ SSA യുടെ നേതൃത്വത്തില്‍ LEP(Learning Enhancement Programme)ഫണ്ട് ഉപയോഗപ്പെടുത്തി English supportive Digital content കള്‍ നിര്‍മ്മിക്കാനായി SSA,English RP മാര്‍,IT@School മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി One day Workshop സംഘടിപ്പിച്ചു. Digital media ക്ലാസ്റൂമിലേക്ക് വരേണ്ടതില്ലെന്നും Language ക്ലാസ്റൂമില്‍ Communicate ചെയ്ത് വളര്‍ത്തിയെടുക്കേണ്ടതാണെന്നുമുള്ള State resolution ല്‍ RPമാര്‍ ഉറച്ച് നിന്നു,ഒടുവില്‍ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് മെറ്റീരിയലുകള്‍,പാഠഭാഗത്തിലേക്കുള്ള Triggers  ,ക്ലാസ് റൂമിന് പുറത്ത് കൂടുതല്‍ പരിശീലനത്തിനുള്ള Digital അഭ്യാസങ്ങള്‍ക്കായും ICT സാധ്യതകളാവാം എന്ന് സമ്മതിച്ചു.നമ്മുടെ മറ്റ് പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ഞങ്ങള്‍ക്ക് അതിനെ ഫോളോ അപ്പ് ചെയ്യാനും കഴിഞ്ഞില്ല.

വെറും Digital content കളല്ല നമുക്ക് വേണ്ടത്.ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍നിന്ന് വേര്‍തിരിക്കാനാവാത്ത ICT Bridge Digital content കളാണ്.അതായത് സ്വയം പര്യക്തമായ executable ഫയലുകളല്ല  മറിച്ച് വ്യത്യസ്ത ഫേര്‍മാറ്റുകളിലുള്ള Digital activityകള്‍ printed worksheetഅടക്കമുള്ളActivity module കളാണ് ആവശ്യം.

ഉദാഹരണമായി ടെക്സ്റ്റ് ബുക്കുമായ് ബന്ധപ്പെട്ട Digital Interactive program പ്രവര്‍ത്തിപ്പിച്ച കുട്ടി അത് Doccument ചെയ്യുന്നതിനായ് വര്‍ക്ക്ഷീറ്റുകള്‍ ഉപയോഗിക്കുകയും അത് ചര്‍ച്ചചെയ്യുകയും പഠനം നടക്കുകയും സമാനമായ മറ്റൊരു സന്ദര്‍ഭം ശബ്ദമില്ലാതെ Digital  ആയി കണ്ടശേഷം അതിന് English ല്‍തന്നെ Dialogue എഴുതി അവതരിപ്പിക്കുകയും അധ്യാപകന്‍ അത് Record ചെയ്ത് ലളിതമായ Video editing Software ഉപയോഗിച്ച് Compile ചെയ്ത് പൂര്‍ണ്ണമാക്കി കാണിക്കുകയും കുട്ടികളുടെ ഉത്പന്നങ്ങളെ എല്ലാവരും  വിലയിരുത്തിയുള്ള പഠനനിലവാര ഗ്രാഫ് രക്ഷിതാക്കള്‍ക്കും കാണാനുള്ള ഡിജിറ്റല്‍ രേഖകളായി മാറ്റുകയും ചെയ്യുക. ഇങ്ങനെ നമ്മള്‍ ഒരുപാട് Digital-class room Activity frame-workകള്‍  തയ്യാറാക്കിയ ICT supplement for course book എന്ന ഉത്പന്നമാണ് പുറത്തിറക്കേണ്ടത് ഇത് ക്ലാസ്റൂം ആക്റ്റ് വിറ്റിക്ക് കരുത്ത്പകരുകയും ചോര്‍ച്ച തടയുന്നതുമാവണം.

നമ്മുടെ ലക്ഷ്യം മലയാളം മീഡിയത്തിലെ കുട്ടിക്ക് ഇംഗ്ലീഷ് മീഡിയത്തിലേക്കാള്‍ മികച്ച ഇംഗ്ലീഷ് കമ്മ്യൂണിക്കഷന്‍ നിലവാരമുണ്ടാക്കുക എന്നതുതന്നെയാവണം.

ചെറിയക്ലാസുകളിലേക്ക്അധ്യാപകന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന Framework Software കള്‍ Custamize ചെയ്ത് നല്‍കേണ്ടതുണ്ട്.maltid പോലുള്ള Content authoring Software കളും Hardware ഉപകരണങ്ങളും സമന്വയിപ്പിച്ച് ‘English Lab’ സെറ്റ് ചെയ്ത്  ഒരു പാക്കേജായി വേണം Digital Content കള്‍ നിലവിലുള്ള ക്ലാസ്റൂമിലേക്ക് കടന്നുവരാന്‍..

കെ ബൈജു

കണ്ണൂര്‍

Advertisements
This entry was posted in Articles. Bookmark the permalink.

2 Responses to പ്രൈമറി തലത്തില്‍ ഐ സി ടി സാമ്പ്രദായിക രീതികള്‍ ആവര്‍ത്തിക്കപ്പെടുമോ?

  1. kesavan namboodiri.c പറയുക:

    തീര്‍ച്ചയായും വളരെ നല്ല നിര്‍ദേശങ്ങള്‍ ആണ്.അധ്യാപകരുടെ സ്വപ്നവും ഇത് തന്നെയാണ്.മലയാളം മിഇടിയത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അനായാസം ഇന്ഗ്ലീശ് സംസാരിക്കാനും എഴുതാനും ഐ സി ടി സാധ്യത പ്രയോജനപ്പെടണം.സ്റ്റഡി മെറ്റീരിയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ തയ്യാറാക്കുക എന്നാ ജോലി നമ്മള്‍ ഏട്ടെടുക്കെണ്ടിയിരിക്കുന്നു. .

  2. Purushothaman T M പറയുക:

    ഇങ്ങനെയുള്ള പദ്ധതികള്‍ കൊണ്ടു വരേണ്ടത്ണ്

    പുരുഷോത്തമന്‍ ടി എം

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.