2011-12 വര്‍ഷത്തെ ഐ സി ടി ഉപകരണങ്ങളുടെ വിതരണം


കണ്ണൂര്‍ ജില്ലയിലെ ഹൈസ്ക്കൂള്‍,ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ക്കുള്ള ഐ സി ടി ഉപകരണങ്ങളുടെ വിതരണം 2012 ജൂലായ് 9,10,11 തീയ്യതികളില്‍ നടക്കും.കണ്ണൂരിലെ വിദ്യാഭ്യാസ ഉപഡയരക്റ്റരുടെ ഓഫീസ് കോമ്പൗണ്ടിലെ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്ക്കൂള്‍ പ്രോജക്റ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ വെച്ചാണ് വിതരണം നടക്കുക.

വിവിധ ഉപജില്ലകളിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ /പ്രിന്‍സിപ്പല്‍മാര്‍    ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം താഴെകൊടുക്കുന്നു.

ict schedule-1

സ്ക്കൂളുകള്‍

Date                                                           Sub District

09/07/2012 FN

TALIPARAMBA NORTH.

TALIPARAMBA SOUTH

09/07/2012 AN

KANNUR SOUTH,

PAPPINISSERY,

MADAYI

10/07/2012 FN

PAYYANNUR,

MATTANNUR 

10/07/2012 AN

THALASSERY SOUTH,

KANNUR NORTH

11/07/2012 FN

IRIKKUR,

IRITTY

11/07/2012 AN

KUTHUPARAMBA,

PANOOR,

CHOKLI,

THALASSERY north

വിതരണസമയം  രാവിലെ  10 മുതല്‍ 1 വരെ         ഉച്ചയ്ക്കുശേഷം   1.30 മുതല്‍ 3.30വരെ

 • ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ സ്കൂള്‍ ഐ.ടി കോര്‍ഡിനേറ്ററോടൊപ്പം ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റുകയും  ഓഫീസ് മുദ്ര സഹിതം രശീതി നല്‍കുകയും ചെയ്യേണ്ടതാണ്.

  • പ്രധാനാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം

  • ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.

  • ഏതെങ്കിലും കാരണത്താല്‍ തങ്ങള്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്ത് ഹാജരാകാന്‍ കഴിയാത്ത സ്കൂള്‍ അധികൃതര്‍ സൗകര്യപ്രദമായ മറ്റൊരു ദിവസവും സമയവും ഐ.ടി അറ്റ് സ്കൂള്‍‌ ജില്ലാ കോര്‍ഡിനേറ്ററെ മുന്‍കൂട്ടി അറിയിച്ച് അനുമതി വാങ്ങേണ്ടതാണ്.

  • രജിസ്ട്രേഷന്‍ നടക്കുന്നത് സയന്‍സ് പാര്‍ക്ക് രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരിക്കും.  സ്കൂളുകള്‍ക്ക് നല്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കുകയും പരിപാലിക്കുകയും ചെയ്യുന്നതിനെ അധികരിച്ചുള്ള പ്രസന്റേഷനും ഇവിടെ നടക്കും.

  • കേടുവന്ന ഉപകരണങ്ങള്‍ സംബന്ധിച്ച പരാതികള്‍ രേഖപ്പെടുത്തുന്ന വിധവും ഇവിടെ വിശദീകരിക്കുന്നതാണ്.

  • രജിസ്ട്രേഷന് ശേഷം ടോക്കണുമായി ഒന്നാം നിലയിലെ ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ ആഫീസിലെത്തി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ് (ഉപകരണവിതരണം തീരുന്ന മുറയ്ക്ക് രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ മാത്രം ടോക്കണ്‍ നല്കുന്നതാണ്.)

  • സ്കൂളുകള്‍ സ്റ്റോക്ക് രജിസ്റ്റര്‍ കൊണ്ടു വരേണ്ടതാണ്.

  • മുന്‍വര്‍ഷങ്ങളിലെ ഐ.സി.ടി ഉപകരണങ്ങള്‍ സ്റ്റോക്ക രജിസ്റ്ററില്‍ രേഖപ്പടുത്തിയിട്ടുണ്ടെന്നും. വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തിയിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം.

  • ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.


Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.