വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ട്ടൂണ്‍ , ആനിമേഷന്‍ സിനിമാ മത്സരങ്ങള്‍


ഊര്‍ജ സംരംക്ഷണത്തിലൂടെ പ്രകൃതി സംരക്ഷണം എന്ന വിഷയത്തില്‍ ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി, വി.എച്ച്.എസ്.സി. സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് കാര്‍ട്ടൂണ്‍, ആനിമേഷന്‍ സിനിമാ നിര്‍മാണ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു കാര്‍ട്ടൂണോ ഒരു മിനുട്ടു മുതല്‍ രണ്ട് മിനുട്ട് വരെ ദൈര്‍ഘ്യമുള്ള ഒരു ആനിമേഷന്‍ സിനിമയോ മത്സരത്തിലേക്കായി അയയ്ക്കാം. വൈദ്യുതി, പെട്രോളിയം ഉത്പന്നങ്ങള്‍ തുടങ്ങിയവ നാം ഏതെല്ലാം വിധത്തില്‍ ദുരുപയോഗം ചെയ്യുന്നു, ഇവ ഭൂമിയില്‍ എത്രകാലം വരെ ലഭിക്കും, ആഗോളതാപനവും ഊര്‍ജ ഉപഭോഗവും തമ്മില്‍ എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു, ആഗോളതാപനം ഏതളവുവരെ എങ്ങനെയൊക്കെ പരിഹരിക്കാം തുടങ്ങിയ ആശയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള സ്വയം വിമര്‍ശനങ്ങള്‍ക്കും ആക്ഷേപഹാസ്യങ്ങള്‍ക്കുമാണ് മത്സരത്തില്‍ മുന്‍ഗണന. കലാസൃഷ്ടികള്‍ ഹെഡ്മാസ്ററുടെയോ പ്രിന്‍സിപ്പലിന്റെയോ സാക്ഷ്യപത്രത്തോടുകൂടി ഐ.ടി.അറ്റ് സ്കൂളിന്റെ ബന്ധപ്പെട്ട ജില്ലാ പ്രോജക്ട് ഓഫീസുകളില്‍ ഒക്ടോബര്‍ 22ന് മുമ്പ് ലഭിക്കണം. ജില്ലാതലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് സമ്മാനം നല്‍കും. കൂടാതെ എല്ലാ എ, ബി., സി. ഗ്രേഡുകാര്‍ക്കും സര്‍ട്ടിഫിക്കറ്റും നല്‍കും. ആനിമേഷന്‍ സിനിമാ മത്സര വിഭാഗത്തില്‍ എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാനതലത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന ആനിമേഷന്‍ സിനിമാ നിര്‍മാണ ക്യാമ്പ് നടത്തും. ക്യാമ്പില്‍ നിര്‍മിക്കുന്ന സിനിമകള്‍ വിക്ടേഴ്സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യും. മികച്ച സിനിമകള്‍ക്ക് ദേശീയ ഊര്‍ജസംരക്ഷണ ദിനമായ ഡിസംബര്‍ 14ന് സംസ്ഥാനതലത്തില്‍ സമ്മാനങ്ങള്‍ നല്‍കുന്നതും സൃഷ്ടികള്‍ പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതുമാണ്.

Advertisements
This entry was posted in Articles. Bookmark the permalink.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.