- പരീക്ഷാഭവന്റെ ഹോം പേജില്‍ ലോഗിന്‍ ലിങ്ക് കാണാം .യൂസര്‍ നാമവും പാസ് വേഡും നല്കി പ്രവേശിക്കുക.പാസ് വേര്‍ഡ് കൃത്യമായി സൂക്ഷിക്കുക. ഇതിനായി പരീക്ഷാ ഭവനിലേക്ക് വിളിക്കരുത്.സൈറ്റിലെ വിവിധ ടാബുകള്‍ പരിശോധിക്കുക. ഔചിത്യ പൂര്‍വം ഓരോ ടാബും ഉപയോഗിക്കാം.
- SSLC മൂല്യ നിര്‍ണ്ണയത്തിനു തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പരീക്ഷാഭവന് പോര്‍ട്ടലില്‍ നിന്ന് ഫിബ്രവരി 16 നു ശേഷം ലഭ്യമായിരിക്കും .
- PCN ഹാള്‍ടിക്കറ്റ് ഫിബ്രവരി 22 മുതല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണു്
- ഗ്രേസ് മാര്‍ക്കുമായി ബന്ധപ്പെട്ട് ഇത്തവണ ചില വിവരങ്ങള്‍ അപ് ലോഡ് ചെയ്യണം ഫിബ്രവരി 25 മുതല്‍ മാര്‍ച്ച് 10 വരെയാണു ഇതിനുള്ള സമയം.
- ഹാള്‍ടിക്കറ്റില്‍ ഫോട്ടോ പ്രശ്നം ഉണ്ടെങ്കില്‍ ഫോട്ടോ മാറ്റി അപ് ലോഡ് ചെയ്യാം കുട്ടിയുടെ അഡ് മിഷന് നമ്പര്‍ നല്കി പേജ് തുറക്കാം .ഫിബ്രവരി 25 വരെ ഇത് നിര്‍വഹിക്കാം
- ഗ്രേസ് മാര്‍ക്കിനു് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ഥി സര്‍ട്ടിഫിക്കറ്റിന്റെ ഫോട്ടോസ്റ്റാറ്റില്‍ രജിസ്റ്റര്‍ നമ്പറ് എഴുതി ഒപ്പിടേണ്ടതാണു് ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.അപ് ലോഡ് മാര്‍ക്ക് ടാബില്‍ ക്ലിക്ക് ചെയ്താല്‍ ഗ്രേസ് മാര്‍ക്ക് ഓപ്ഷന് കാണാം. രജിസ്റ്റര്‍ നമ്പര്‍ നല്കി ഒകെ ക്ലിക്ക് ചെയ്യുക. ശ്രദ്ധാപൂര്‍വം എന്‍ട്രി നടത്തുക.റിപ്പോര്‍ട്ട് ടാബില്‍ നിന്ന് റിപ്പോര്‍ട്ട് പ്രിന്റ് എടുക്കാം. ഹെഡ് മാസ്റ്റര്‍ അറ്റസ്റ്റ് ചെയ്ത് കവറിങ് ലെറ്ററോടെ മേലധികാരികള്‍ക്ക് നല്‍കുക.
- CE മാര്‍ക്ക് അപ് ലോഡ് ചെയ്യാന്‍ കുട്ടിയുടെ രജിസ്റ്റര്‍ നമ്പറാണു നല്‍കേണ്ടത്. മാര്‍ക്ക് നല്കി സേവ് ക്ലിക്ക് ചെയ്താല്‍ അടുത്ത രജിസ്റ്റര്‍ നമ്പര്‍ വരും.മുഴുവന്‍ രജിസ്റ്റര്‍ നമ്പറുകളും എന്‍ട്രി ചെയ്താല്‍ കണ്‍ഫേം ബട്ടണ്‍ ആക്ടീവാകും പ്രിന്റ് ഔട്ട് പരിശോധിച്ച ശേഷമേ കണ്‍ഫേം ചെയ്യാവൂ!!ഫിബ്രവരി 16 മുതല്‍ എന്‍ട്രി തുടങ്ങാം. 28 നു 5 മണിക്ക് മുമ്പ് സാക്ഷ്യപ്പെടുത്തിയ പ്രിന്റ് ഔട്ട് DEO ഓഫീസില്‍ എത്തിക്കണം
- IT Mark Upload : ഐ ടി പ്രാക്ടിക്കല്‍ പരീക്ഷ കഴിഞ്ഞ് ഫൈനല്‍ എക്സ്പോര്‍ട്ട് നടത്തിയാല്‍ ഹോമിലെ PBhavan ഫോള്‍ഡറില്‍ സ്കൂള്‍ കോഡ് ഫയല്‍ നാമമായി .csvഎന്ന ഫയല്തയ്യാറായിട്ടുണ്ടാവും ഈഫയലാണു അപ്ലോഡ് ചെയ്യേണ്ടത് ഐടി മാര്‍ക്സ് എന്ന മെനുവില്‍ ക്ലിക്ക് ചെയ്ത് ബ്രൗസ് ചെയ്ത് ഫയല്‍ കണ്ടെത്തി അപ്ലോഡ് ചെയ്യാം ഒറ്റത്തവണയേ അപ്ലോഡ് ചെയ്യാവൂ .ഡാറ്റാ എറര്‍ സംഭവിക്കാതിരക്കാന് ഈ ഫയല്‍ തുറക്കാതിരിക്കാതിരിക്കാന് ശ്രദ്ധിക്കണം !!
- sslc പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളുടെ പേര് മലയാളത്തിലും രേഖപ്പെടുത്തിയ പ്രിന്റ് ഔട്ട് DEO ആഫീസില്‍ നിന്ന് ലഭിച്ചാല്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ ഇത് ഫോട്ടോ കോപ്പിയെടുത്ത് ചുവന്ന മഷി കൊണ്ട് തിരുത്തലുകള്‍ വരുത്തി ഹെഡ്മാസ്റ്ററുടെ കവറിങ് ലെറ്ററോടെ ഫിബ്രവരി 28 മുമ്പ് DEO ഓഫീസില്‍ എത്തിക്കണം .നടത്തിയ തിരുത്തലുകള്‍ കവറിങ് ലെറ്ററില്‍ കൃത്യമായി സൂചിപ്പിക്കണം.
Advertisements
പിങ്ബാക്ക് എസ് എസ് എല്‍ സി ഐ ടി പ്രാക്റ്റിക്കല്‍ പരീക്ഷ 2013 | Naduvil Higher Secondary School