2012-13 വര്‍ഷത്തെ ഐ സി ടി ഉപകരണങ്ങളുടെ വിതരണം


കണ്ണൂര്‍ ജില്ലയിലെ ഐ സി ടി സ്ക്കീമില്‍ ഉള്‍പ്പെട്ട എയിഡഡ് ഹൈസ്ക്കൂള്‍,എയിഡഡ്-ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്ക്കൂളുകള്‍ക്കുള്ള (ഗവണ്‍മെന്റ് ഹൈസ്ക്കൂളുകള്‍ക്ക് ഈ വര്‍ഷം ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നില്ല.)ഐ സി ടി ഉപകരണങ്ങളുടെ (ഡസ്ക്‌ടോപ്പ്, പ്രൊജക്ടര്‍ എന്നിവ,) വിതരണം 2013ഡിസംബര്‍ 5, 6 തീയ്യതികളില്‍ നടക്കുന്നതാണ്. ലാപ്‌ടോപ്പുകളും All in one PC കളും  പിന്നീട് വിതരണം ചെയ്യും.കണ്ണൂരിലെ വിദ്യാഭ്യാസ ഉപഡയരക്റ്റരുടെ ഓഫീസ് കോമ്പൗണ്ടിലെ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐടി@സ്ക്കൂള്‍ പ്രോജക്റ്റിന്റെ ജില്ലാ കേന്ദ്രത്തില്‍ വെച്ചാണ് വിതരണം നടക്കുക.

വിവിധ സ്ക്കൂളുകള്‍ക്ക് വിതരണം ചെയ്യുന്ന ഉപകരണങ്ങളുടെ പട്ടിക

ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ ഹാജരായി ഉപകരണങ്ങള്‍ കൈപ്പറ്റുകയും Office seal, Designation seal സഹിതം രശീതി നല്‍കുകയും ചെയ്യേണ്ടതാണ്.പ്രധാനാധ്യാപകര്‍ക്കു പകരം സാധനങ്ങള്‍ ഏറ്റുവാങ്ങുന്നവര്‍ authorization letter ഹാജരാക്കണം.സ്കൂളുകള്‍ മുന്‍ വര്‍ഷങ്ങളിലെ ഉപകരണങ്ങള്‍ രേഖപ്പെടുത്തിയ സ്റ്റോക്ക് രജിസ്റ്റര്‍ കൊണ്ടു വരേണ്ടതാണ്. മുന്‍വര്‍ഷങ്ങളിലെ ഐ.സി.ടി ഉപകരണങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പടുത്തിയിട്ടുണ്ടെന്നും. വാര്‍ഷിക ഫിസിക്കല്‍ വെരിഫിക്കേഷന്‍ നടത്തിയിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ ഉറപ്പുവരുത്തണം.
ഉപകരണങ്ങളുടെ സൗകര്യപ്രദമായ വിതരണത്തിന് അവരവര്‍ക്കായി നിശ്ചയിക്കപ്പെട്ട സമയത്തു തന്നെ സ്കൂള്‍ അധികൃതര്‍ എത്തിച്ചേരേണ്ടതാണ്.
രജിസ്ട്രേഷന്‍ നടക്കുന്നത് സയന്‍സ് പാര്‍ക്ക് രണ്ടാം നിലയിലുള്ള കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരിക്കും.
രജിസ്ട്രേഷന് ശേഷം ടോക്കണുമായി ഒന്നാം നിലയിലെ ഐ.ടി അറ്റ് സ്കൂള്‍ ജില്ലാ ആഫീസിലെത്തി ഉപകരണങ്ങള്‍ കൈപ്പറ്റേണ്ടതാണ് (ഉപകരണവിതരണം തീരുന്ന മുറയ്ക്ക് രജിസ്റ്റര്‍ ചെയ്ത ക്രമത്തില്‍ മാത്രം ടോക്കണ്‍ നല്കുന്നതാണ്.)ഉപകരണ വിതരണത്തിന്റെ ക്രമീകരണങ്ങളില്‍ ആവശ്യമായ മാറ്റം വരുത്താന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ക്ക് അധികാരമുണ്ടായിരിക്കുന്നതാണ്.

വിവിധ ഉപജില്ലകളിലെ സ്ക്കൂളുകളിലെ ഹെഡ്മാസ്റ്റര്‍മാര്‍ /പ്രിന്‍സിപ്പല്‍മാര്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തിച്ചേരേണ്ട സമയക്രമം താഴെകൊടുക്കുന്നു.

Selection_001

Advertisements
This entry was posted in Articles. Bookmark the permalink.

2 Responses to 2012-13 വര്‍ഷത്തെ ഐ സി ടി ഉപകരണങ്ങളുടെ വിതരണം

 1. Sitc Nochat പറയുക:

  State IT Quiz ന്റെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഉപകാരമായിരുന്നു.
  Biju. B.M
  SITC
  Nochat HSS

 2. Nochat Hss പറയുക:

  State IT Quiz ന്റെ ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചാല്‍ ഉപകാരമായിരുന്നു.
  Biju. B.M
  SITC
  Nochat hss

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.