ആവിഷ്ക്കാരം

ഡിജിറ്റല്‍ മാഗസിനുകള്‍

The Mirror(സെന്റ് തെരേസസ് ആഗ്ളോ ഇന്ത്യന്‍ ഗേള്‍സ് എച്ച് എസ് എസ് കണ്ണൂര്‍)

മിഴി തുറന്നപ്പോള്‍(ഐ ജെ എം എച്ച് എസ് കൊട്ടിയൂര്‍)

പ്രകൃതി മനോഹരി

ആതിര കെ കെ (VIII-I),ജി എച്ച് എസ് എസ്  ചിറ്റാരിപറമ്പ

വൃക്ഷങ്ങളോട് മനുഷ്യനുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന മനൊഹരമായ ഒരു റഷ്യന്‍ കഥയാണ് യൂറി നഗിബീന്‍ എഴുതിയ ശിശിരത്തിലെ ഓക്കുമരം.

പ്രകൃതിയെ പലഭാവത്തില്‍ പല രൂപത്തില്‍ നമുക്ക് കാണാന്‍ സാധിക്കാറുണ്ട്. അത് പലപ്പോഴും വശ്യമാണെങ്കിലും ചിലപ്പോള്‍ വന്യവുമാകാം. അരുവികള്‍ പൊഴിക്കുന്ന കളകളാരവവും വൃക്ഷലതാതികള്‍ ഒരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും പ്രകൃതിയുടെ സ്നേഹലാളനവും മനസ്സിലേറ്റിയ സവുഷ്കിന്‍ എന്ന ബാലനെ മുന്‍നിര്‍ത്തിയാണ് കഥാകൃത്ത് നമ്മെ പലതും ചിന്തിപ്പിക്കുന്നത്.

ക്ലാസ്സില്‍ അദ്ധ്യാപിക പദവിഭാഗം പരിചയപ്പെടുത്തി നാമത്തിനു നിര്‍വചനം നല്‍കി കുട്ടികളെക്കൊണ്ട് ഉദാഹരണം പറയിക്കുമ്പോഴാണ് സവുഷ്കിന്‍ ക്ലാസ്സിലെത്തുന്നത്. വൈകിയെത്തിയ കുട്ടിയോട് ടീച്ചര്‍ തന്റെ പ്രതികരണം അറിയിച്ചു. ക്ലാസ്സില്‍ കടന്നിരുന്ന സവുഷ്കിന്‍ മറ്റു കുട്ടികളോടൊപ്പം ചേര്‍ന്ന് ഉദാഹരണം പറഞ്ഞു. “ശിശിരത്തിലെ ഓക്കുമരം.

അവന്റെ ഉത്തരം ഉള്‍ക്കൊള്ളാനാകാത്ത ടീച്ചര്‍ പൊട്ടിത്തെറിച്ചു: എന്തിനു ശിശിരത്തിലെ എന്ന വിശേഷണം? അതായിരുന്നു ടീച്ചറെ അലോസരപ്പെടുത്തിയ കാര്യം. അവന്റെ പ്രവൃത്തികളില്‍ അതൃപ്തി തോന്നിയ ടീച്ചര്‍ അവന്റെ മാതാപിതാക്കളെ കാണണമെന്ന് ദൃഡനിശ്ചയമെടുത്തു.അതില്‍ നിന്ന് പിന്തിരിയാന്‍ അവനു കഴിഞ്ഞില്ല.

സ്കൂളിനു പിറകിലുള്ള നീണ്ട വനത്തിലൂടെയായിരുന്നു ഇരുവരൂടെയും യാത്ര. ഒരരുവിയുടെ തീരത്തുകൂടിയായിരുന്നു ആ കാട്ടു വഴി നീണ്ടുപോയത്. കണ്ട പാതകളെല്ലാം മഞ്ഞു കണങ്ങളാല്‍ സമൃദ്ധമായിരുന്നു. അതിനിടയില്‍ അവന്റെ ശ്രദ്ധയില്‍ പെട്ട ഭീമാകാരനായ മരത്തെ ടീച്ചറുടെ ശ്രദ്ധയില്‍പ്പെടുത്തി. ക്ഷേത്രഗോപുരം പോലെ ഉന്നതമായ ഓക്കുമരം തിളങ്ങുന്ന മഞ്ഞു വസ്ത്രം ധരിച്ച് പ്രൗഡിയോടെ നിന്നിരുന്നു. വണ്ടുകള്‍ പല്ലികള്‍ വിചിത്ര രൂപഷഡ്പദങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി ജീവജാലങ്ങള്‍ ശരത്ക്കാലത്ത് സുഖവാസം ഉറപ്പിച്ചിരുന്നത് ഇവിടെയായിരുന്നു. പടര്‍ന്ന് പന്തലിച്ച ഈ വൃക്ഷത്തിനു താഴെയായി ദ്രവിച്ച ഇലകള്‍ക്കിടയില്‍ കൊച്ചുകൊച്ചു സൂചികള്‍ പോലുള്ള മുള്ളുകള്‍ കൊണ്ട് സമൃദ്ധമായ മുള്ളന്‍ പന്നി.

മനസ്സിനെ ആകര്‍ഷിക്കുന്ന ഇത്തരം കാഴ്ചകള്‍ കണ്ട ടീച്ചര്‍ക്ക് ശിശിരത്തിലെ ഓക്കുമരം എന്ന് ആ ബാലന്‍ ഓതിയതിന്റെ ശരിയായ ധാരണ ഉണ്ടായി.

പ്രകൃതിയോടുള്ള അതിരറ്റ സ്നേഹവും അതോടൊപ്പം പ്രകൃതിയെ എങ്ങനെ കാണണമെന്നും പ്രകൃതിയെ എങ്ങനെ നേരിടണമെന്നുമെല്ലാം വ്യക്തമായ ധാരണയുള്ള ഇത്തരം ബാലന്മാരെ ഭാവി പൗരന്മാരെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. പ്രകൃതിയില്‍ നാം നടത്തുന്ന ഓരോ അശ്രദ്ധപ്രവര്‍ത്തനത്തിനും അതുമൂലമുണ്ടാകുന്ന ദൂഷ്യഫലങ്ങള്‍ക്കും നാം തന്നെയാണ് കാരണക്കാരെന്ന് തിരിച്ചറിയാന്‍ ഈ കഥ വായനക്കാരെ സഹായിക്കുന്നു.

3 Responses to ആവിഷ്ക്കാരം

  1. അരുണ്‍ പറയുക:

    നല്ല ശ്രമം . വെറും ഓക്കുമരം എന്നാണ് അവന്‍ പറഞ്ഞിരുന്നെങ്കില്‍ അതിന് ശിശിരത്തിലെ ഓക്കുമരമ്ത്തിന്റെ ഗാം ഭീര്യം ഉണ്ടാവുമായിരുന്നില്ല. പലപ്പൊഴും വിദ്യാര്‍ഥികളില്‍ നിന്നും ടീച്ചര്‍മാര്‍ക്ക് കൂടി പഠിക്കാനുണ്ടാവുമെന്ന് നമ്മെ മനസ്സിലാക്കുന്ന കഥ.

  2. bobby sanjeev embran പറയുക:

    nice………

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )

This site uses Akismet to reduce spam. Learn how your comment data is processed.