പ്രൈമറി തലത്തില്‍ ഐ സി ടി സാമ്പ്രദായിക രീതികള്‍ ആവര്‍ത്തിക്കപ്പെടുമോ?

1 മുതല്‍ 6 വരെ ക്ലാസുകളിലെ ഇംഗ്ലീഷ് പഠനനിലവാരം ഉയര്‍ത്താന്‍ ഐ സി ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തുമെങ്കില്‍  അത് വിദ്യാഭ്യാസമേഖലയിലെ വിപ്ലവകരമായ മാറ്റം തന്നെയാവും.

പൊതുസമൂഹം ഇംഗ്ലീഷ് മീഡിയം സ്കൂളിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് കണക്കും സയന്‍സും ഇംഗ്ളീഷില്‍ ചെയ്യുന്നതു കാണാനല്ല. ഇംഗ്ലീഷ് കമ്മ്യൂണിക്കഷന്‍ ശേഷി ഉയര്‍ന്നുകാണാന്‍വേണ്ടി തന്നെയാണല്ലോ. ഈ അവസരം ശരിയായ രീതിയില്‍ വിനിയോഗിച്ചാല്‍ ബഹുമാനപ്പെട്ട പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അര്‍ത്ഥവത്തായ വാക്കുകള്‍  വിദ്യാഭ്യാസ വകുപ്പിന്റെ ആത്മാര്‍ത്ഥമായ ശബ്ദമാണെങ്കില്‍ നമുക്കും ചിലത് ചെയ്യാനുണ്ട്.

ഇംഗ്ളീഷ് മീഡിയത്തിന് ബദലായി “ഇംഗ്ലീഷ് ലാബുകള്‍” ഉള്ള മലയാളം മീഡിയം സ്കൂളുകള്‍ എന്നത് സുന്ദരമായതും നടക്കുകയാണെങ്കില്‍ ‘സാധാരണസ്കൂള്‍’ കുട്ടികളുടെ ഭാവിയെ ശോഭനമാക്കുന്നതുമായിരിക്കും.

വെറും ഡിജിറ്റല്‍ കണ്ടന്റുകള്‍ നിര്‍മ്മിക്കാനുള്ള ഒരു ജോലിയല്ല നമ്മുടെ മുമ്പിലുള്ളത്, പകരംഇംഗ്ലീഷ് നിലവാരമുയര്‍ത്താനായ് SCERT,SSA,DIETഎന്നീ ഏജന്‍സികളേയും English RP മാരേയും അധ്യാപകരേയും ഉള്‍പ്പെടുത്തിയുള്ള ആശയരൂപീകരണ വര്‍ക്ക്ഷോപ്പുകള്‍ സംഘടിപ്പിച്ച് കൃത്യമായ ദിശാബോധമുണ്ടാക്കിയുള്ള ഡിജിറ്റല്‍-ക്ലാസ്റൂം ആക്ടിവിറ്റികളെ ഒരു മാല പോലെ കോര്‍ത്തിണക്കിയുള്ള പഠനസഹായികള്‍ നിര്‍മ്മിക്കുക എന്നതാണ്.

ഞങ്ങള്‍ മുമ്പ് ജില്ലാതലത്തില്‍ SSA യുടെ നേതൃത്വത്തില്‍ LEP(Learning Enhancement Programme)ഫണ്ട് ഉപയോഗപ്പെടുത്തി English supportive Digital content കള്‍ നിര്‍മ്മിക്കാനായി SSA,English RP മാര്‍,IT@School മാസ്റ്റര്‍ ട്രെയിനര്‍മാര്‍ എന്നിവരെ ഉള്‍പ്പെടുത്തി One day Workshop സംഘടിപ്പിച്ചു. Digital media ക്ലാസ്റൂമിലേക്ക് വരേണ്ടതില്ലെന്നും Language ക്ലാസ്റൂമില്‍ Communicate ചെയ്ത് വളര്‍ത്തിയെടുക്കേണ്ടതാണെന്നുമുള്ള State resolution ല്‍ RPമാര്‍ ഉറച്ച് നിന്നു,ഒടുവില്‍ അധ്യാപകര്‍ക്കുള്ള ട്രെയിനിങ്ങ് മെറ്റീരിയലുകള്‍,പാഠഭാഗത്തിലേക്കുള്ള Triggers  ,ക്ലാസ് റൂമിന് പുറത്ത് കൂടുതല്‍ പരിശീലനത്തിനുള്ള Digital അഭ്യാസങ്ങള്‍ക്കായും ICT സാധ്യതകളാവാം എന്ന് സമ്മതിച്ചു.നമ്മുടെ മറ്റ് പ്രവര്‍ത്തനങ്ങളുടെ തിരക്കില്‍ ഞങ്ങള്‍ക്ക് അതിനെ ഫോളോ അപ്പ് ചെയ്യാനും കഴിഞ്ഞില്ല.

വെറും Digital content കളല്ല നമുക്ക് വേണ്ടത്.ക്ലാസ്റൂം പ്രവര്‍ത്തനങ്ങളില്‍നിന്ന് വേര്‍തിരിക്കാനാവാത്ത ICT Bridge Digital content കളാണ്.അതായത് സ്വയം പര്യക്തമായ executable ഫയലുകളല്ല  മറിച്ച് വ്യത്യസ്ത ഫേര്‍മാറ്റുകളിലുള്ള Digital activityകള്‍ printed worksheetഅടക്കമുള്ളActivity module കളാണ് ആവശ്യം.

ഉദാഹരണമായി ടെക്സ്റ്റ് ബുക്കുമായ് ബന്ധപ്പെട്ട Digital Interactive program പ്രവര്‍ത്തിപ്പിച്ച കുട്ടി അത് Doccument ചെയ്യുന്നതിനായ് വര്‍ക്ക്ഷീറ്റുകള്‍ ഉപയോഗിക്കുകയും അത് ചര്‍ച്ചചെയ്യുകയും പഠനം നടക്കുകയും സമാനമായ മറ്റൊരു സന്ദര്‍ഭം ശബ്ദമില്ലാതെ Digital  ആയി കണ്ടശേഷം അതിന് English ല്‍തന്നെ Dialogue എഴുതി അവതരിപ്പിക്കുകയും അധ്യാപകന്‍ അത് Record ചെയ്ത് ലളിതമായ Video editing Software ഉപയോഗിച്ച് Compile ചെയ്ത് പൂര്‍ണ്ണമാക്കി കാണിക്കുകയും കുട്ടികളുടെ ഉത്പന്നങ്ങളെ എല്ലാവരും  വിലയിരുത്തിയുള്ള പഠനനിലവാര ഗ്രാഫ് രക്ഷിതാക്കള്‍ക്കും കാണാനുള്ള ഡിജിറ്റല്‍ രേഖകളായി മാറ്റുകയും ചെയ്യുക. ഇങ്ങനെ നമ്മള്‍ ഒരുപാട് Digital-class room Activity frame-workകള്‍  തയ്യാറാക്കിയ ICT supplement for course book എന്ന ഉത്പന്നമാണ് പുറത്തിറക്കേണ്ടത് ഇത് ക്ലാസ്റൂം ആക്റ്റ് വിറ്റിക്ക് കരുത്ത്പകരുകയും ചോര്‍ച്ച തടയുന്നതുമാവണം.

നമ്മുടെ ലക്ഷ്യം മലയാളം മീഡിയത്തിലെ കുട്ടിക്ക് ഇംഗ്ലീഷ് മീഡിയത്തിലേക്കാള്‍ മികച്ച ഇംഗ്ലീഷ് കമ്മ്യൂണിക്കഷന്‍ നിലവാരമുണ്ടാക്കുക എന്നതുതന്നെയാവണം.

ചെറിയക്ലാസുകളിലേക്ക്അധ്യാപകന് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുന്ന Framework Software കള്‍ Custamize ചെയ്ത് നല്‍കേണ്ടതുണ്ട്.maltid പോലുള്ള Content authoring Software കളും Hardware ഉപകരണങ്ങളും സമന്വയിപ്പിച്ച് ‘English Lab’ സെറ്റ് ചെയ്ത്  ഒരു പാക്കേജായി വേണം Digital Content കള്‍ നിലവിലുള്ള ക്ലാസ്റൂമിലേക്ക് കടന്നുവരാന്‍..

കെ ബൈജു

കണ്ണൂര്‍

Posted in Articles | 1 അഭിപ്രായം

സമ്പൂര്‍ണ്ണ പരിശീലനം മാര്‍ച്ച് 28,29 തീയ്യതികളില്‍

       അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്ക്കൂള്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുവേണ്ടി സമ്പൂര്‍ണ്ണ സ്ക്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ് വെയര്‍ എല്ലാ സ്ക്കൂളുകളിലും വിന്യസിക്കുകയാണ്.ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലറുകള്‍1,

2സര്‍ക്കുലര്‍ 2,

3സര്‍ക്കുലര്‍3 ഇവിടെ ലഭിക്കും.അഡ്മിഷന്‍,കുട്ടികളുടെ സ്ക്കൂള്‍ മാറ്റം,ക്ലാസ്സ് കയറ്റം,ടി സി നല്‍കല്‍ ,അധ്യാപകരുടെ വിവരശേഖരണം,ഐ ഡി കാര്‍ഡ് നിര്‍മ്മാണം എന്നിവയ്ക്ക് ഓണ്‍ലൈന്‍ സോഫ്റ്റ് വെയര്‍ പരീക്ഷ,ടൈംടേബിള്‍,ലൈബ്രറി മാനേജ്മെന്റ്,സ്റ്റോക്ക് രജിസ്റ്റര്‍,ക്ലാസ്സ് മാനേജ്മെന്റ് എന്നിവയ്ക്ക് ഓഫ് ലൈന്‍സോഫ്റ്റ് വെയര്‍ എന്ന രീതിയിലാണ് കാര്യങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

     ഇക്കാര്യങ്ങള്‍ക്കുള്ള പരിശീലനം മാര്‍ച്ച് 28,28 തീയ്യതികളില്‍ ഉപജില്ലകള്‍ കേന്ദ്രീകരിച്ച് നടക്കുകയാണ്സ്ക്കൂള്‍ ഐ ടി കോര്‍ഡിനേറ്റര്‍ അല്ലെങ്കില്‍ ജോയന്റ് ഐ ടി കോര്‍ഡിനേറ്റര്‍,ക്ലര്‍ക്ക് എന്നിവര്‍ക്കാണ് ഈ ദിവസങ്ങളില്‍ പരിശീലനം നല്‍കുന്നത്.ഉപജില്ലകളിലെ പരിശീലന കേന്ദ്രങ്ങള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക.ഇരിട്ടി,ഇരിക്കൂര്‍,പയ്യന്നൂര്‍,തളിപറമ്പ നോര്‍ത്ത് എന്നീ ഉപജില്ലകളില്‍ രണ്ടു പരിശീലനകേന്ദ്രങ്ങള്‍ വീതം ഉണ്ട്.ഈ കേന്ദ്രങ്ങളില്‍ പങ്കെടുക്കേണ്ട സ്ക്കൂളുകള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍ക്ക് ചുമതലയുള്ള മാസ്റ്റര്‍ ട്രെയിനര്‍മാരെ ബന്ധപ്പെടാവുന്നതാണ്.

  പുതുതായി ഇന്‍സ്റ്റാള്‍ചെയ്തഐ.ടി @ സ്ക്കൂള്‍  ഉബുണ്ടു ഓപ്പറേറ്റിംങ് സിസ്റ്റത്തോടുകൂടിയ ലാപ്ടോപ്പുമായി വേണം പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ പരിശീലനകേന്ദ്രങ്ങളില്‍ എത്തേണ്ടത്.സമ്പൂര്‍ണ്ണയില്‍ ടൈംടേബിള്‍നിര്‍മ്മാണ പരിശീലനം നടത്തുന്നതിന് അതത് സ്ക്കൂളുകളിലെ അധ്യാപകരുടെ വര്‍ക്ക് അലോട്ട്മെന്റ് കൊണ്ടുവരണം.അധ്യാപകരുടെ അടിസ്ഥാനവിവരങ്ങള്‍ ഓണ്‍ലൈന്‍ സോഫ്റ്റവെയറില്‍ ചേര്‍ത്താല്‍ മാത്രമേ ഓഫ്ലൈന്‍ പരിശീലനം സാധിക്കുകയുള്ളൂ എന്നതിനാല്‍ മുഴുവന്‍ അധ്യാപകരുടെയും പെന്‍ നമ്പര്‍,ജോലിയില്‍ പ്രവേശിച്ച തീയ്യതി,ഇപ്പോഴത്തെസ്ക്കൂളില്‍ ചേര്‍ന്ന തീയ്യതി എന്നിവയും പരിശീലനത്തിന് ആവശ്യമുണ്ട്.(സ്പാര്‍ക്കില്‍ ലഭ്യമാകുന്നത് മതിയാവും)

സമ്പൂര്‍ണ്ണ യൂസര്‍മാനുവല്‍

സമ്പൂര്‍ണ്ണ ഇന്‍സ്റ്റലേഷന്‍-ഹെല്‍പ്പ്ഫയല്‍

സമ്പൂര്‍ണ്ണ പരിശീലന മോഡ്യൂള്‍

പരിശീലനകേന്ദ്രങ്ങളിലേക്ക് ആവശ്യമായ ഡോക്യമന്റുകള്‍(ആര്‍ പിമാരുടെ ഉപയോഗത്തിന്)

  1. രജിസ്ട്രേഷന്‍
  2. അറ്റന്‍ഡന്‍സ്
  3. അക്വിറ്റന്‍സ്
  4. അനക്സര്‍-3
  5. ഡ്യൂട്ടി സര്‍ട്ടിഫിക്കേറ്റ്
  6. കോമ്പ്രഹന്‍സീവ് റിപ്പോര്‍ട്ട്
Posted in Articles | ഒരു അഭിപ്രായം ഇടൂ

അധ്യാപക പാക്കേജ്

  അധ്യാപ പാക്കേജിന്റെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറിലേക്ക് പ്രവേശിക്കുമ്പോള്‍ Firefox അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ട്. ഉബുണ്ടുവില്‍ Synaptic Package Manager ഉപയോഗിച്ച്  Firefoxനെ version 10 ലേക്ക് അപ്ഡേറ്റ് ചെയ്യാവുന്നതാണ്.
System -> Administartion -> Synaptic Pacakge Manager തുറന്ന്  Reload ല്‍ ക്ലിക്ക് ചെയ്യുക ( Synaptic Pacakge Manager ന്റ ടൂള്‍ ബാറിന്റെ ഇടത്തേ അറ്റത്തുള്ള വളഞ്ഞ അമ്പടയാളം).
പാക്കേജുകളുടെ ലിസ്റ്റില്‍ നിന്ന് firefox കണ്ടെത്തി  Right click ചെയ്ത്  Mark for Upgrade എന്നതില്‍ ക്ലിക്ക് ചെയ്യുക. ഇതുപോലെ ubufox എന്ന പാക്കേജും അപ്ഗ്രേഡ് ചെയ്യാനായി മാര്‍ക്ക് ചെയ്യുക.
ടൂള്‍ ബാറിലെ Apply ബട്ടണിലും തുടര്‍ന്ന് വരുന്ന ‌ഡയലോഗ് ബോക്സിലെ Apply ബട്ടണിലും ക്ലിക്ക് ചെയ്യുക.

അധ്യാപക പേക്കേജുമായി ബന്ധപ്പെട്ട ആമുഖവും ഗവണ്‍മെന്റ് ,എയഡഡ് സ്ക്കൂളുകള്‍ ഓണ്‍ലൈനില്‍ വിവരങ്ങള്‍ ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ടവീഡിയോ  ട്യൂട്ടോറിയലുകളും താഴെ കാണുക.

ആമുഖം

ഗവണ്‍മെന്റ് സ്ക്കൂളുകള്‍

എയിഡഡ്സ്ക്കൂളുകള്‍

Posted in Articles | ഒരു അഭിപ്രായം ഇടൂ

സ്കൂള്‍ കുട്ടികളുടെ ജില്ലാ അനിമേഷന്‍ ഫിലിം ഫെസ്റ്റിവല്‍

18/02/2012ശനിയാഴ്ച പാലയാട് ഡയറ്റിലുള്ള എഡ്യൂസാറ്റ് പരിശീലന കേന്ദ്രത്തില്‍ വച്ച് ‘മികച്ച ആനിമേഷനുകളുടെ പ്രദര്‍ശനവും സമ്മാനദാനവും 2.30ന് ‘ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഐടിക്ലബ്ബുകള്‍ കേന്ദ്രീകരിച്ച് ഐടി@സ്കൂള്‍ പ്രോജക്ടിന്റെ നേതൃത്വത്തില്‍ ഒന്നരലക്ഷം കുട്ടികള്‍ക്ക് 2011ഡിസംബറില്‍ പ്രത്യേക അനിമേഷന്‍ പരിശീലനം നല്‍കിയിരുന്നു. 2011 മെയ് മാസത്തില്‍ എഡ്യൂസാറ്റ് വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനം വഴി എല്ലാ ജില്ലകളില്‍ നിന്നുമായി 1586 കുട്ടികള്‍ക്ക് പ്രത്യേക അനിമേഷന്‍ പരിശീലനം നല്‍കുകയും ആ കുട്ടികളുടെ സേവനം ഉപയോഗിച്ച് കഴിഞ്ഞ ഓണാവധിക്കാലത്ത് ഒരു സ്കൂളില്‍ നിന്നും ശരാശരി 5 കുട്ടികള്‍ എന്ന നിലയില്‍ 404 കേന്ദ്രങ്ങളിലായി 12535 കുട്ടികള്‍ക്ക് കൂടി പരിശീലനം നല്‍കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തെ ഓരോ സ്കൂളും കേന്ദ്രീകരിച്ച് ചുരുങ്ങിയത് 50 കുട്ടികള്‍ക്ക് അനിമേഷന്‍ പരിശീലനം നല്‍കി.

ജില്ലയില്‍ വ്യത്യസ്ത ഉപജില്ലകള്‍ കേന്ദ്രീകരിച്ച് 2012 ജനുവരി അവസാനവാരത്തില്‍ നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത 142 സിനിമകളില്‍ നിന്ന് എ ഗ്രേഡിന്‌ അര്‍ഹരായ 34 കുട്ടികളാണ് ഈ പരിപാടിയില്‍ മത്സരിക്കാനെത്തുന്നത്. ഒരു കാര്‍ട്ടൂണ്‍ സിനിമ നിര്‍മിക്കുന്നതിനുള്ള കഥ കണ്ടെത്തല്‍, തിരക്കഥ രൂപപ്പെടുത്തല്‍, സ്റ്റോറീബോര്‍ഡ് തയാറാക്കല്‍, കൂര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ വരയ്ക്കല്‍, അവയെ അനിമേറ്റ് ചെയ്യിക്കല്‍, കഥാപാത്രങ്ങള്‍ക്ക് ശബ്ദവും സംഗീതവും നല്കല്‍, ചലച്ചിത്രത്തിന് ടൈറ്റിലുകള്‍ നല്‍കല്‍ എന്നിങ്ങനെ അനിമേഷന്‍ ഫിലിം നിര്‍മാണത്തിന്റെ മുഴുവന്‍ ഘട്ടങ്ങളിലൂടെയും കുട്ടികള്‍ കടന്നുപോകുന്ന രൂപത്തിലാണ് പരിശീലനം നല്‍കിയത്. പരിശീലനം നേടിയ സ്കൂള്‍ ഐടി കോര്‍ഡിനേറ്റര്‍മാര്‍, ചിത്രകലാധ്യാപകര്‍, കുട്ടികള്‍ എന്നിവരുടെ നേതൃത്ത്വത്തിലായിരുന്നു സ്കൂളുകളിലെ പരിശീലനം. സ്വതന്ത്ര സോഫ്റ്റ് വെയറായ കെടൂണ്‍ ആണ് അനിമേഷനുകള്‍ തയാറാക്കുന്നതിന് പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ ജിമ്പ് ഇമേജിംഗ് സോഫ്റ്റ് വെയറും കാര്‍ട്ടൂണ്‍ ചിത്രങ്ങള്‍ എഡിറ്റു ചെയ്യുന്നതിനും ശബ്ദസന്നിവേശം നടത്തുന്നതിനും ഓപ്പണ്‍ഷോട്ട് വീഡിയോ എഡിറ്റര്‍, ഒഡാസിറ്റി, കെഡിഎന്‍ ലൈവ് തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയര്‍ പാക്കേജുകളും പരിശീലനത്തിന് ഉപയോഗിച്ചിട്ടുണ്ട്.നാലുദിവസം മാത്രമുള്ള പരിശീലനത്തിനു ശേഷം കുട്ടികള്‍ നിര്‍മ്മിച്ച അനിമേഷന്‍ ചിത്രങ്ങളുടെ മാതൃകകള്‍ www.itschool.gov.in/animation സൈറ്റില്‍ ലഭ്യമാണ്.

കുട്ടികള്‍ തയ്യാറാക്കിയ ആനിമേഷനുകളില്‍ മികച്ചവ ഉപജില്ലാതലത്തിലേക്കും ഉപജില്ലാതലത്തില്‍ എ ഗ്രേഡ് നേടിയ ചിത്രങ്ങള്‍ ജില്ലാതലത്തിലേക്കും തെരഞ്ഞെടുത്താണ് ജില്ലാതല ആനിമേഷന്‍ ഫിലിംഫെസ്റ്റിവല്‍ നടത്തുന്നത്. ഈ വരുന്ന ശനിയാഴ്ച സംസ്ഥാനത്തെ എല്ലാ എഡ്യൂസാറ്റ് ട്രെയിനിംഗ് കേന്ദ്രങ്ങളിലും ജില്ലാതല ആനിമേഷന്‍ ഫിലിംഫെസ്റ്റിവല്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പാലയാട് ഡയറ്റിലുള്ള എഡ്യൂസാറ്റ് പരിശീലന കേന്ദ്രത്തില്‍ വച്ച് ഫിലിംഫെസ്റ്റിവല്‍ നടത്തുന്നതാണ്. അന്നേദിവസം രാവിലെ 10 മുതല്‍ തെരഞ്ഞെടുത്ത സിനിമകളുടെ പ്രദര്‍ശനവും ഈ മേഖലയിലെ വിദഗ്ദ്ധരുടെ ക്ലാസുകളും എല്ലാ ജില്ലകളിലും ക്രമീകരിച്ചിട്ടുണ്ട്. മികവ് നേടിയ സിനിമകള്‍ക്ക് 9 വിഭാഗങ്ങളിലായി ഏര്‍പ്പെടുത്തിയ അവാര്‍ഡ് വിതരണവും ഉച്ചക്ക്ശേഷം നടത്തുന്നതാണ്. ഉച്ചക്ക് 2.30 ന് തിരുവനന്തപുരം എഡ്യൂസാറ്റ് സ്റ്റേറ്റ് അപ് ലിങ്കിംഗ് സ്റ്റുഡിയോ (വിക്ടേഴ്സ് ചാനല്‍) യില്‍ നിന്ന് വിഡിയോ കോണ്‍ഫറന്‍സ് മുഖേന പൊതുവിദ്യാഭ്യാസ സെക്രട്ടറി ശ്രീ.എം.ശിവശങ്കര്‍ ഐ.എ.എസ്, ഐ.ടി@സ്കൂള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ശ്രീ.കെ.അന്‍വര്‍ സാദത്ത്, പ്രശസ്ത കാര്‍ട്ടൂണിസ്റ്റുകള്‍ തുടങ്ങിയവര്‍ ജില്ലകളിലുളളവരുമായി സംവദിക്കുന്നതാണ്. ആനിമേഷന്‍/കാര്‍ട്ടൂണ്‍ നിര്‍മാണ രംഗത്തെ പ്രഗല്‍ഭര്‍ തിരുവനന്തപുരത്തും ജില്ലകളിലും പങ്കെടുക്കുന്ന ചടങ്ങില്‍ താല്പര്യമുളള കുട്ടികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും സൗജന്യമായി പങ്കെടുക്കുന്നതിന് 0497 2701516 നമ്പരില്‍ മുന്‍കൂട്ടി ബന്ധപ്പെടേണ്ടതാണ്.

Posted in Articles | ഒരു അഭിപ്രായം ഇടൂ

എസ് എസ് എല്‍ സി,ഹയര്‍സെക്കന്ററി മുകുളം റിസോഴ്സുകള്‍ക്ക് ഇവിടെ ക്ളിക്ക് ചെയ്യുക

Posted on by | 1 അഭിപ്രായം

സംസ്ഥാന ഐ ടി മേള ഫോട്ടോ അപ്​ലോഡ് ചെയ്യണം

ഫെബ്രുവരി ആദ്യവാരം തിരുവനന്തപുരത്തു നടക്കുന്ന സംസ്ഥാന ഐടി മേളയില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ ഫോട്ടോ താഴെക്കാണുന്ന ലിങ്കില്‍ പ്രവേശിച്ച് അപ്​ലോഡ് ചെയ്യണം.

http://schoolsasthrolsavam.in/kannur

യൂസര്‍ നെയിമും പാസ് വേര്‍ഡും താഴെക്കാണുന്ന സ്ക്രീന്‍ഷോട്ടില്‍ഉള്ളതു പോലെ ചേര്‍ക്കണംതുടര്‍ന്ന് ലഭിക്കുന്ന പേജില്‍ ഫോട്ടോ അപ്​ലോഡ് എന്ന ടാബില്‍ ക്ളിക്ക് ചെയ്ത് ഐ ടി ഫെയറിനടിയിലുള്ള ഫെസ്റ്റിവെല്‍ സെലക്റ്റ് ചെയ്ത് മല്‍സരഇനം തിരഞ്ഞെടുക്കുക.view ബട്ടണ്‍ ക്ളിക്ക് ചെയ്താല്‍ ആ ഇനത്തിലെ സംസ്ഥാന മല്‍സരത്തില്‍ പങ്കെടുക്കേണ്ട കുട്ടികളുടെ പേര് കാണാം.പേരിനു നേരെയുള്ള ബ്രൗസ് ബട്ടണ്‍ ക്ളിക്ക് ചെയ്ത്  ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ അപ്​ലോഡ് ചെയ്യണം.

Posted in Articles | ഒരു അഭിപ്രായം ഇടൂ

ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക് അടിസ്ഥാന ലിനക്സ് പരിശീലനം-ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍

സംസ്ഥാനത്തെ ഹയര്‍സെക്കന്ററി അധ്യാപകര്‍ക്ക്  ഐ ടി @സ്ക്കൂളിന്റെ നേതൃത്വത്തില്‍  ലിനക്സ് പരിശീലനം നല്‍കുന്നു.ഐ സി ടി അധിഷ്ഠിത ക്ലാസ്സുറൂമുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നതിനുവേണ്ടി സ്കൂളുകളില്‍ മതിയായ ഹാര്‍ഡ്വെയര്‍ വിന്യസിക്കുന്നതിനോടൊപ്പം ഈ മേഖലയില്‍ അദ്ധ്യാപക ശാക്തീകരണം കൂടി ലക്ഷ്യമാക്കിയാണ് സ്വതന്ത്ര സോഫ്റ്റ്വെ യറില്‍ ഇത്തരമൊരു  അടിസ്ഥാന പരിശീലനം സംഘടിപ്പിക്കുന്നത്.ഇതുമായി ബന്ധപ്പെട്ട ഹയര്‍സെക്കന്ററി ഡയരക്റ്ററുടെ ഉത്തരവ് ഇവിടെ.ഐ.ടി @സ്ക്കൂള്‍ എക്സിക്യുട്ടീവ് ഡയരക്റ്റരുടെ ഉത്തരവിന് ഇവിടെ ക്ളിക്ക് ചെയ്യുക.  

പരിശീലനത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഹയര്‍സെക്കന്ററി അധ്യാപകരുടെ പേരുവിവരങ്ങള്‍ സ്ക്കൂളില്‍വെച്ച്  ഐ ടി സ്ക്കൂള്‍ വെബ്സൈറ്റില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷനുള്ള ലിങ്കില്‍ പ്രവേശിച്ച് മുന്‍കൂട്ടി  രജിസ്ട്രര്‍ ചെയ്യണം.

തുറന്നുവരുന്ന പേജില്‍ വിദ്യാഭ്യാസ ജില്ലയും(തലശ്ശേരി/കണ്ണൂര്‍) സ്ക്കൂളും സെലക്റ്റ് ചെയ്യുക.username ബോക്സില്‍ സ്ക്കൂള്‍കോഡ് പ്രത്യക്ഷപ്പെടുന്നു.Password ഒന്നാമത്തെ തവണ  സ്ക്കൂള്‍ കോഡ്തന്നെ ഉപയോഗിക്കാവുന്നതാണ്.

ലോഗിന്‍ ചെയ്തഉടന്‍ പാസ് വേര്‍ഡ് മാറ്റി പുതിയ പാസ് വേര്‍ഡ് നല്‍കണം.പുതുക്കിയ പാസ് വേര്‍ഡ് മറന്നുപോകാതെ എഴുതിവെക്കണം. തുടര്‍ന്ന് വരുന്ന എല്ലാ ഐടി പരിശീലനങ്ങള്‍ക്കും ഈ രജിസ്ട്രേഷന്‍ ആവശ്യമാണ്.തുടര്‍ന്ന് സ്ക്കൂളില്‍ നിന്നും പരിശീലനം ആവശ്യമുള്ള അധ്യാപകരുടെ പേര് ,സെക്ഷന്‍,(HSS) വിഷയം,ഫോണ്‍നമ്പര്‍ എന്നിവ രേഖപ്പെടുത്തണം.ബേസിക് പരിശീലനത്തില്‍ ഇതുവരെ പങ്കെടുക്കാത്തവര്‍ ആ ചോദ്യത്തിനുനേരെ NO എന്ന ബട്ടണ്‍ ക്ളിക്ക് ചെയ്ത് SAVE ബട്ടണ്‍ ക്ളിക്ക് ചെയ്യണം.അടിസ്ഥാന പരിശീലനത്തില്‍ പങ്കെടുക്കുന്ന അധ്യാപകരെ ഈ പട്ടികയില്‍ നിന്നുമായിരിക്കും ഷെഡ്യൂള്‍ ചെയ്യുന്നത്.

Posted in Articles | ഒരു അഭിപ്രായം ഇടൂ