ഡിജിറ്റല്‍ പെയിന്റിങ്ങ് പരിശീലനം
ഐ ടി മേളയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡിജിറ്റല്‍ പെയിന്റിങ്ങ് പരിശീലനം
ഇരിട്ടിയിലെ സെന്റ്മേരീസ് എച്ച് എസ് എസിലെ അമിത ഇ യുടെ മാര്‍ക്കറ്റ് ഡിജിറ്റല്‍ പെയിന്റിങ്ങിലെ ടെക്നോളജി യുടെ ഉപയോഗത്തിന് നല്ല മാതൃകയാണ്.
ഈ ആഴ്ചയിലെ വിഷയം
വീട് നിര്‍മ്മാണം
(പണിതീരാത്ത വീട്-തൊഴിലാളികള്‍-പ്രവര്‍ത്തന ദൃശ്യം)
ഈ വിഷയം ജിമ്പിലോ Xപെയിന്റിലോ ഡിജിറ്റല്‍ പെയിന്റിങ്ങ് നടത്തി itcornerkannur@gmail.com എന്ന വിലാസത്തില്‍ ഈ മെയില്‍ ചെയ്യുക മെയിലില്‍ സ്വന്തം പേരും വിലാസവും നല്കാന്‍ മറക്കരുത് .ചിത്രങ്ങള്‍ അറ്റാച്ച് ഫയല്‍ ആയി ഉള്‍പ്പെടുത്തുക ചിത്രങ്ങള്‍ വിലയിരുത്തി നിര്‍ദ്ദേശങ്ങള്‍ സഹിതം ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
താഴ് വാരത്തിലെ സ്റ്റോപ്പിലെ നല്ല പ്രകടനങ്ങള്‍
വളരെ പ്രയാസകരമായ വിഷയം ഐ.സി.ടി സാധ്യതകള്‍ ഉപയോഗപ്പെടുത്തി മനോഹരമായി ചിത്രീരീകരിച്ചിരിക്കുന്നു. വളരെ ദൂരെ നിന്ന് കാണേണ്ട ഒരു വിഷയത്തെ വളരെ അടുത്തുനിന്ന് കാണുന്ന രീതിയാണ് പിന്‍തുടര്‍ന്നിരിക്കുന്നത്.അല്ലെങ്കില്‍ വലിയ മലയും മരവും നിറഞ്ഞ വലിയ ലാന്റ്സ്കേപ്പില്‍ ബസ് സ്റ്റോപ്പ് എന്ന വിഷയം ചെറുതാക്കി ചിത്രീകരിച്ചിരിക്കുന്നു,അതുതന്നെയാണ് ചിത്രകാരന്റെ കാഴ്ചയും വിജയവും. വളരെ പെട്ടെന്ന് ആകര്‍ഷിക്കുന്ന കളര്‍ സ്കീം ഉപയോഗിച്ചിരിക്കുന്നു.വ്യത്യസ്തമായ നിറങ്ങള്‍ വിദഗ്ദമായ് ഉപയോഗിച്ചിരിക്കുന്നു.
ഷര്‍മ്മിനയ്ക്ക് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു.ആഭിനന്ദനങ്ങള്‍
–വര്‍ഗീസ് കളത്തില്‍,ചിത്രകലാ അധ്യാപകന്‍,കണ്ണുര്‍
ചിത്രീകരിച്ചിരിക്കുന്ന വിഷയത്തില്‍ ആകാശം ശുദ്ധമായ് ഉപേക്ഷിച്ചത് വേറിട്ട് കാണുന്നു.വെളിച്ചവും നിഴലും ചിലയിടത്ത് മാത്രം ഉപയോഗിച്ചത് ചിത്രത്തിന്റെ വര്‍ണ്ണത കുറക്കുന്നു.പൊതുവെ നല്ല നിലവാരം.
അഖിലിന് കണ്ണൂര്‍ നോര്‍ത്ത് സബ് ജില്ലയില്‍ ഡിജിറ്റല്‍ പെയിന്റിങ്ങ് മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍
–വര്‍ഗീസ് കളത്തില്‍,ചിത്രകലാ അധ്യാപകന്‍,കണ്ണുര്‍
കഴിഞ്ഞ ആഴ്ചയിലെ വിഷയത്തിലെ ചിത്രങ്ങളില്‍ മികച്ചവ താഴെ കൊടുക്കുന്നു.
കായലോരം
വൈശാഖ് കെ,ഒമ്പതാം തരം ,ജി.എച്ച് എസ് എസ് കണ്ണാടിപ്പറമ്പ്
ഒമ്പതാം ക്ലാസ് വിദ്ധ്യാര്‍ത്ഥിയെന്ന നിലയില്‍ വൈശാഖിന്റെ പെയിന്റിങ്ങ് മോശമല്ലാത്ത നിലവാരം പുലര്‍ത്തുന്നുണ്ട്.ഇനിയും ഒട്ടേറെ മെച്ചപ്പെടുത്തുന്നതിന് സൂക്ഷ്മമായ നിരീക്ഷണം നടത്തേണ്ടതുണ്ട്.പ്രകൃതിയെ നിരീക്ഷിക്കുന്നതിലൂടെ പ്രകൃതിദൃശ്യങ്ങളെ കൂടുതല്‍ സൗന്ദര്യാത്മകമായ് ചിത്രീകരിക്കാന്‍ സാധിക്കും. കുറച്ചുകൂടി വര്‍ണ്ണവിന്യാസവും വര്‍ണ്ണസങ്കലനവും ശ്രദ്ധിച്ചാല്‍ചിത്രത്തെ കൂടുതല്‍ ആസ്വാദ്യകരമാക്കാവുന്നതാണ്. വര്‍ണ്ണവിന്യാസ–സങ്കലനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്,ജില്ലാ–സംസ്ഥാനതല പെയിന്റിങ്ങ് മത്സരങ്ങളിലെ രചനകള്‍ നിരീക്ഷിക്കുകയും അവയെ അനുകരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നത് വളരെ എളുപ്പത്തില്‍ രചനാപാടവം പരിപോഷിപ്പിക്കാന്‍ സഹായകമാവും.
വൈശാഖിന് അഭിനന്ദനങ്ങള്‍
– അനിരുദ്ധന്‍,ചിത്രകലാ അധ്യാപകന്‍
ജാബിന്‍ ജവാദ്,പ്ലസ് ടു,റാണിജെയ് എച്ച് സ് സ് ,നിര്‍മ്മലഗിരി,കൂത്തപറമ്പ
പെയിന്റിങ്ങ് നന്നായിട്ടുണ്ട്,പിക്ചര്‍ കോംപോസിഷന്‍ കുറച്ചുകൂടി നന്നാക്കേണ്ടതുണ്ട് . സൂക്ഷ്മമായ നിരീക്ഷണം പെയിന്റിങ്ങ് ശേഷി വളര്‍ത്തിയെടുക്കുവാന്‍ സഹായകമാവും,സോഫ്റ്റ്വ വേറിലെ സാദ്ധ്യതകള്‍ പരമാവധി പേരയോജനപ്പെടുത്തിയാല്‍ വര്‍ണ്ണസങ്കലനവും മറ്റും കൂടുതല്‍ മികച്ചതാക്കാന്‍ സാധിക്കും
ജാബിന് അഭിനന്ദനങ്ങള്‍
-അനിരുദ്ധന്‍,ചിത്രകലാ അധ്യാപകന്‍
Sir,
Please include Multimedia Presentation and Web Page Designing.
സാര്‍ മള്‍ടി മീഡിയാ പ്രസന്റേഷനും ഇതു പോലെ നല്‍കണം എന്നാഗ്രഹമുണ്ട്
പെയിന്റിങ്ങ് നന്നായിട്ടുണ്ട്,
ഇനിയും നന്നാക്കാന്‍ സാധിക്കുംകൂടുതല്‍. വെള്ളത്തിലെ നിഴല്‍ ആവിഷ്കരിച്ചത്
വളരെ നന്നായി.ഡിജിറ്റല്‍ പൈന്റിങ്ങ്സുകളെ പറ്റിയും അവ ചെയ്യുന്ന രീതികളെ പറ്റിയും
മനസ്സിലാക്കാന്‍ ഉതകുന്ന സൈറ്റ്കള്‍ സന്ദര്‍ശിക്കുക .ക്ഷമയോടെ ചെയ്യുക ..
ഈ രംഗത്ത് ഇനിയും മെച്ചപ്പെടാന്‍ അവ ഉപകരിക്കും..
ബോബി സഞ്ജീവ് (ചിത്രകല അധ്യാപകന്‍ )
thank u sir
pls watch and comments our blog regularly
ur comments will useful for students who interested in drawing.
so keep touch with itcornerkannur.wordpress.com
if u interested to publish any creative thinking pls send to itcornerkannur@gmail.com
by
it@school team
sir,
your new adventure is superb… looking for new updates…
Jomet.M.J,
ITC, St. Joseph’s H.S Pushpagiri.